ഗെയിംസ്: ഷക്കീല തരംഗം
പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിനേക്കുറിച്ച് സ്വാര്‍ത്ഥനു വന്ന ഫോണ്കോളുകളെല്ലാം സാനിയ മോളേക്കുറിച്ചായിരുന്നു.
“സാനിയ വന്നോ?”
“സാനിയേടെ കളി എന്നാ?”
“സാനിയന്റെ ടിക്കറ്റ് കിട്ട്വോ ചങ്ങായീ?”
“ഇന്നലെ പോയിട്ട് ടിക്കറ്റ് കിട്ടീല്ല, അടുത്തതിനു ബുക്ക് ചെയ്ത് തരുമോ?”
“ഇയാളെന്താടോ സാനിയായെ കാണാന്‍ പോയില്ലേ?”
സുഹൃത്തിനു നിര്‍ബന്ധം സാനിയയുടെ കളി കാണണമെന്ന്. ഭാര്യ നാട്ടീന്ന് വിളിച്ച് പറഞ്ഞിരിക്കുന്നത്രേ, സാനിയ മോളുടെ ഫോട്ടോ എടുത്ത് കൊടുത്തയക്കാന്‍! നാട്ടിലെ പത്രമാസികകളില്‍ വരാത്തതോ സാനിയയുടെ ചിത്രം!
“വേണ്ട മോനേ വേണ്ട, നീ സാനിയയെ ഏത് രീതിയിലാ നോക്കുന്നത് എന്നറിയാനുള്ള ടെക്നിക്കാ!”
“എന്നാലും...”
“കളി കാണാന്‍ പൊയ്ക്കോ, ഗാലറിക്ക് മുകളില്‍ നിന്ന് ഒരു വൈഡ് ഫോട്ടോ എടുത്ത് അയച്ചാല്‍ മതി”
“എന്നാപ്പിന്നെ വേണ്ടല്ലേ?”
നാനൂറോളം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവിടുള്ളോര്‍ക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതൊക്കെ കാണാനുള്ള ആളുകളോ! സാനിയായുടെ കാര്യത്തിലൊഴികെ, ജോലീം പണീമുള്ള ഒരാളും ആ വഴിക്കില്ല. സ്കൂളായ സ്കൂളൊക്കെ തേടിപ്പിടിച്ച് കുട്ടികളെ കളിക്കളത്തില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യപ്പെട്ടവര്‍ പെടാപ്പാട് പെടുന്നു. പല മത്സരങ്ങള്‍ക്കും ടിക്കറ്റ് വെറുതേ കിട്ടിയ സ്വാര്‍ത്ഥനടക്കമുള്ള വളണ്ടിയര്‍മാരാകട്ടെ ഈ മഴയത്ത് വല്ലോണം വീട്ടീച്ചെന്ന് സുഖമായി കിടന്നുറങ്ങാന്‍ കൊതിക്കുന്നു. മഴയത്ത് ചുരുണ്ടുകിടന്നുറങ്ങുന്നതിലും വല്യ കായികാസ്വാദനം ജീവിതത്തില്‍ ഉണ്ടോ!
അങ്ങിനെയൊരാസ്വാദനത്തിനിടയ്ക്ക് വീണ്ടും ഫോണ്‍ കോള്‍, സാനിയാ മോളേക്കുറിച്ച്. ഇത്തവണ ശരിക്കങ്ങ് പ്രാന്തായി കേട്ടോ! ബിസിനസ് കടപ്പാടുകളുടെ ഭാഗമായി 6000 രൂപയുടെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തപ്പോള്‍ “എന്ത് ഗെയിംസെടേ? ആര്‍ക്കാ ഇതിനു നേരം?” എന്ന് ചോദിച്ചവരുടെ ശിങ്കിടിയാ ഇപ്പൊ സാറന്മാര്‍ക്കു വേണ്ടി 10 റിയാലിന്റെ സാനിയായുടെ ടിക്കറ്റ് ഉണ്ടോ എന്ന് ഫോണില്‍! ബിസിനസിനെ ബാധിക്കരുതല്ലോ, പരമാവധി സംയമനം പാലിച്ചു സ്വാര്‍ത്ഥന്‍.
“എടോ, കാര്യങ്ങള്‍ ഇപ്പൊ പഴയപോലെ അല്ല. സാനിയ അവളുടെ പാവാടയുടെ ഇറക്കം കൂട്ടി. തണുപ്പായതു കാരണം അരയ്ക്കൊപ്പമുള്ള സോക്സ് ഇട്ടാ കളി. അതു മാത്രമല്ല, താഴെ കോര്‍ട്ടിനു ചുറ്റുമുള്ള സീറ്റെല്ലാം വീഐപ്പികള്‍ക്കുവേണ്ടി നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഇനി ആകെ കിട്ടുക മുകളിലെ ഗാലറിയിലെ ടിക്കറ്റ് മാത്രമാ!”
“എന്നാപ്പിന്നെ വേണ്ടല്ലേ?”
21 അഭിപ്രായങ്ങൾ:
ha ha ha
maashe super post ;)
പച്ചൂ നീ തന്നെ ആദ്യം ഇവിടെ എത്തിപ്പെട്ടു അല്ലേ ;)
താങ്ക്സ് ഡാ
പച്ചു പിന്നെ എത്താതിരിക്കുമോ? ;)
എന്റെ മോനേ സ്വാര്‍ഥാ...ഇതിനിടക്ക് നീ ഇപ്പണിയും നടത്തിയോ? കഥ എഴുതി രസിക്കുന്നുണ്ടല്ലേ? നടക്കട്ടെ! ഓടല്ലെ?
എന്നാലും സാനിയയെ ഷക്കീലയെന്നു വിളിക്കണോ
ആ രീതിയില്‍ കാണുന്ന ആളുകളെയായിരിക്കാം കളിയാക്കിയതെങ്കിലും അതിത്തിരി മോശമായിപ്പോയി
സൂപ്പർ പോസ്റ്റ്!
(രഹസ്യമായിട്ട് : സാനിയയെ കണ്ടോ?)
കലക്കന്‍ .. സ്വാര്‍ത്ഥാ..
പുതിയ കവിതകളുടെ തിരക്കിലായതിനാല്‍ പോസ്റ്റിപ്പഴാ കണ്ടത് ;)
ഓള്ക്ക് സ്വര്‍ണ്ണം കിട്ടട്ടേ എന്നാശംസിക്കാം ല്ലേ..
പോളണ്ടിനെ പറ്റി എന്ത് വേണേലും പറഞ്ഞോളൂ... സാനിയയെ പറ്റി പറയരുത്.... (കിതയ്ക്കുന്നു)
സാനിയയ്ക്ക് രണ്ട് മെഡലും കിട്ടാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.
സൂ ഇങ്ങനെ എത്ര എത്ര പച്ചുമാര്, എന്റെ ഫോണ്‍ ഇപ്പഴും ബിസിയാ!
സ്വപ്നം ഇങ്ങനെയൊക്കെ അല്ലേ ഒരു എഞ്ചോയ്ന്മെന്റ്...
സിജൂ തന്റെ ‘വികാരം’ ഞാന്‍ മാനിക്കുന്നു ;)
കലേഷേ സത്യായിട്ടും കണ്ടില്ല, കിട്ടിയ ടിക്കറ്റൊക്കെ കശ്മലന്മാര് തട്ടിയെടുത്തു!
ഇടിഗഡീ ഓള് സ്വര്‍ണ്ണം കൊണ്ടുവരുന്നത് കാണാന്‍ ഞമ്മക്കും പൂതിണ്ട്.
ദില്‍ബാ എങ്ങിനെ പറയാതിരിക്കും ചങ്ങാതീ, ആ പാവം പെങ്കൊച്ചിന്റെ ശരീരത്തില്‍ ഇനി എത്ര തുള്ളി രക്തം ബാക്കി ഉണ്ടാകും!
ഹഹ ഇതു കൊള്ളാം.
എന്നാപ്പിന്നെ വേണ്ടല്ലേ?” ഹഹ ഹ
പച്ചയായ സത്യം സ്വാര്‍ത്ഥാ.
പലതും പറയാന്‍ തോന്നുന്നു, വേണ്ട..
-പാര്‍വതി.
സാനിയയുടെ ഒരു പോട്ടം അയ്ച്ചെര്വോ? :)
എല്ലാരും കണ്ണു വച്ച് കണ്ണു വച്ച് ദാ ഇപ്പോ വെള്ളി മാത്രം സാനിയ മോള്‍ക്ക്.
ആകെയുള്ള സ്വത്തായിരുന്നു സാനിയ.
പീലിക്കുട്ടീ ഞാന്‍ സാനിയയുടെ ഒരു ഫാനാ..ഫോട്ടോ എത്ര വേണമെങ്കിലും അയച്ചു തരാം. ഒരു കെട്ട് ഫോട്ടൊ ഉണ്ട്.
നമ്മുടെ ഫൈസല്‍ എടുത്ത പടങ്ങള്‍ കണ്ടില്ലേ പീലിക്കുട്ടി? കുറേ ഇട്ടിട്ടുണ്ടല്ലോ?
എനിക്കെന്തോ സാനിയമാനിയ തീരെ ഇല്ല. ടെന്നിസു കളിക്കാനും അറിയാമ്മേല. വല്ല ഗുലാന് പെരിശോ റമ്മിയോ കളിക്കുന്ന കുട്ടി ആയിരുന്നെങ്കില്‍ കളി കാണാന്‍ ചെന്നിരുന്ന് ഇസ്പേഡ് പത്ത് ഇറക്കി വിടു കൊച്ചേ, ലതു വെട്ടാണ്ടെ തഴഞ്ഞു വിട് എന്നൊക്കെ ആര്‍ത്തു വിളിച്ചേനെ ഞാന്‍.
മുല്ലേ നാളത്തെയും മറ്റന്നാളത്തെയും ഫുട്ബോള്‍ ടിക്കറ്റ് എന്റെ കൈവശം ഉണ്ട്, ഒരു പട്ടിക്കും വേണ്ട!
പാറൂ പറയേണ്ട എന്നു തന്നെയാണ് ഞാന്‍ ആദ്യം കരുതിയത്, പക്ഷേ കണ്ട്രോള് കിട്ടിയില്ല ;)
പീലീ ഏത് ഏങ്കിളില്‍ നിന്നുള്ളത് വേണം ;) ?
ഇരിങ്ങലേ പൊന്നിന് കുടത്തിനെന്തിനാ പൊട്ട്!
ദേവോ എന്നതാ ഈ പറയുന്നേ! അവിടിരിക്കുന്നവന്മാരെല്ലാം ടെന്നീസ് അറിഞ്ഞിട്ടാണോ???
ഒരുത്തന് സ്റ്റേഡിയത്തീന്ന് വിളിച്ച് ചോദിക്കുന്നു, ‘എയ്സ് ‘ എന്തുവാണെന്ന്. ‘ബെയ്സ് ‘ കാണാന്‍ പോയവന് എന്തിനാ ‘എയ്സി’നേക്കുറിച്ച് ചോദിക്കുന്നത് എന്ന് ഞാനും...
(501, സ്റ്റില്‍ എങ്കില്‍ സ്റ്റില്‍, ഇല്ലെങ്കില്‍ തല്‍, ഹാ!)
എല്ലാവരും പറഞ്ഞ് പറഞ്ഞ് ആ കൊച്ചിനെ വെള്ളീയിലൊതുക്കി...
ഹഹഹ..ഞാന്‍ സ്വാര്‍ത്ഥ വിചാരങ്ങളുടെ ഒരു ഫാന്‍ ആണേ...പഴയ പോസ്റ്റു പോലും ഇടക്കിടക്ക് വായിക്കറുണ്ട്...
കഷ്ടം.:)
ha ha kalakki..last friday njanum poyirunnu.. nammuday priyapetta leanderintay kali kaanan poyathayirunnu,the spirit in which he plays for india is incredible.Annu pakshay mazha karanam aa kali saturdayilekku maati. But shikha oberoi ,sania kali kaanan patti. Ee pathrakarokkay pokki pokki avalkku lesham ahangaram koodiyathallathay kali improvonnumayilla ..ella tholvigalkku oru karanavum kaanum.Ahangarigalay nammalkku panday kandu koodallo.. manglishil ezhuthiyathil kshamikkoo..Pappan
ഹഹഹ... പോസ്റ്റ് രസിച്ചു :)
സ്വാര്‍ത്ഥാ
പോസ്റ്റ് കാണാന്‍ വൈകി.
സാനിയ കാണാന്‍ നല്ല ഭംഗിയുള്ള കുട്ടിയല്ലെ,നല്ല രസികത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ