പരിഭാഷയുടെ 'സോഴ്സ് കോഡ്'
'വായനശാലയിലെ' മൊഴിമാറ്റ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്കായി...
മൂല കവിത:
"The music of silence
Entered my heart
And made seven holes
To make it a flute"
'സോഴ്സ് കോഡ്':
Music = സംഗീതം, ഗാനം, മധുരധ്വനി
Silence = നിശബ്ദത, മൌനം, മൂകത, അഭാഷണം
Entered = അകത്ത് കടന്നു, പ്രവേശിച്ചു, കടന്ന് ചെന്നു, തുളച്ച് കയറി, ചേക്കേറി
My = എന്റെ, മമ, എന്‍
Made = നിര്‍മ്മിച്ചു, പണിഞ്ഞു, മെനഞ്ഞു, സംഭവിപ്പിച്ചു
Seven = ഏഴ്, സപ്തം, സപ്തകം
Hole = പഴുത്, തുള, സുഷിരം, ദ്വാരം, രന്ധ്രം(നാസാരന്ധ്രം: മൂക്കിന്റെ ഓട്ട!)
To make = നിര്‍മ്മിക്കാന്‍, ആക്കുവാന്, പരിണമിപ്പിക്കാന്‍, ഉണ്ടാക്കുവാന്‍, സൃഷ്ടിക്കുവാന്‍, ഘടിപ്പിക്കുവാന്‍, പണിയുവാന്‍, ചമയ്ക്കുവാന്‍
It = അത്, അതിനെ
Flute = ഓടക്കുഴല്‍, പുല്ലാങ്കുഴല്‍, മുരളി, വേണു
നേരേ ചൊവ്വേയുള്ള മൊഴിമാറ്റം:
"നിശബ്ദതയുടെ സംഗീതം
എന്റെ ഹൃദയത്തില്‍ കടന്ന്
ഏഴ് ദ്വാരങ്ങളുണ്ടാക്കി
അതിനെ ഒരു ഓടക്കുഴലാക്കാന്‍"
സ്വാര്‍ത്ഥന്റെ പരിഭാഷ:
"മൌനത്തിന് മധുരധ്വനി
എന്‍ ഹൃദയത്തില്‍ ചേക്കേറി
സപ്തരന്ധ്രം മെനഞ്ഞു
പുല്ലാങ്കുഴലായ് പണിഞ്ഞു"
പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,
'സോഴ്സ് കോഡില്‍' ഇനിയും ചേരുവകള്‍ ചേര്‍ക്കാമെങ്കില്‍ ചേര്‍ത്ത് എല്ലാം കൂട്ടിക്കുഴച്ച് ഒന്ന് ശ്രമിച്ചു നോക്കൂ. സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആരും പങ്കെടുക്കാതിരിക്കരുത്. 'ഇത് ഏത് പോലീസുകാരനും സാധിക്കും' എന്ന ആത്മവിശ്വാസത്തോടെ തുടങ്ങുക. ആശംസകള്‍!
(വിജയരഹസ്യം(ആരോടും പറയല്ലേ!): മൂല കവിതയിലെ പ്രാസം, silence & holes, heart & flute, ശ്രദ്ധിക്കുക)
3 അഭിപ്രായങ്ങൾ:
പുല്ലാങ്കുഴലായ് പണിഞ്ഞു -ithuvallaattha paNiyaaNallO swaarthhaa. ennaalum keep it up. Dont waste time. Time is the only limit. -S- (Sunil-Vayanasala)
സുനിലേ, തെറ്റിദ്ധരിച്ചുവോ? മാപ്പ്!
പോസ്റ്റിന്റെ ആദ്യവരിയില്‍ പ്രധാനപ്പെട്ട ഒരു ഭാഗം വിട്ടുപോയി. ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. പങ്കെടുക്കുവാന്‍ മടിച്ച് നില്‍ക്കുന്നവരെ സഹായിക്കാം എന്നു കരുതിയാണ് ഞാന്‍...
ബൂലോകത്ത് മാപ്പ് കൂടുതലാണെന്ന് തോന്നുന്നു. പക്ഷെ ഞാൻ അത് സ്റ്റോക്ക് വെയ്ക്കാറേ ഇല്ല്യ. ചെറിയ ഒരു കാര്യം ചൂണ്ടിക്കാനിച്ചതല്ലേ ഉള്ളൂ സ്വാർഥാ? താൻകളെടുക്കുന്ന പരിശ്രമട്ഠിന് വളരെ വളരെ നന്ദി. നമ്മളൊക്കെ ഒരേ തോണിയിലായതിനാൽ, തെറ്റിദ്ധ്ആരണയും മാപ്പും ഒന്നും വേണ്ടാ ട്ടൊ. -സു- (വായനശാല)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ