ക്യാപ്റ്റന്‍ കുക്
വളരെ വൈകിയാണ് കഴിഞ്ഞ ദിവസം സ്വാര്‍ത്ഥനും സഹനും ജോലി കഴിഞ്ഞെത്തിയത്. പതിവില്ലാത്തവിധം, ഊണ് തയ്യാര്‍.
“കുക്കിനെ വച്ചു. ഇനി കൈ കഴുകി വന്നിരുന്നാല്‍ മതി,” കൃതജ്ഞതാ പ്രകാശനവും കാത്ത് മുദീര്‍(ബോസ്) വാതില്ക്കല്.
ആക്രാന്തത്തിനിടയില്‍ നന്ദിപ്രകടനത്തിന് എവിടെ സ്ഥാനം! ആവേശമൊന്നടങ്ങിയപ്പോള്‍, “പാത്രം കഴുകാന്‍ കൂടി ഒരാളെ കിട്ടിയിരുന്നെങ്കില്‍,” എന്ന് ഞങ്ങള്‍.
“ഉവ്വടാ, നിന്നെയൊക്കെ തേച്ചു കുളിപ്പിക്കാനും ഞാന്‍ ആളേ കൊണ്ടുവന്നു നിറുത്താം.”
വരും ദിവസങ്ങളില്‍ ആസ്വദിക്കാന്‍ പോകുന്ന ചൈനീസ്, കോണ്ടിനന്റല് ഡിഷ്ഷുകള്‍ സ്വപ്നം കണ്ട് ആ രാത്രി ഡിഷൂം ഡിഷൂംന്ന് തള്ളി നീക്കി. വെളുപ്പിന് കട്ടന്‍ ചായയ്ക്കൊപ്പം, തലേന്ന് ബാക്കി വന്നത് ചൂടാക്കി പിടിപ്പിച്ച് യാത്രയായി.
ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാനില്ലാത്തിടത്ത് പെട്ടുപോയി ഉച്ചയ്ക്ക് ഒരുമണി വരെ. തലേന്ന് കണ്ട സ്വപ്നത്തിന്റെ തീവ്രത, പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തിയ ഞങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഇളിഭ്യരായി.
ഇനിയിപ്പൊ ഹോട്ടലിലും ചോറ് കിട്ടില്ല. നിരാശയാല്‍ നീറുന്ന വിശപ്പിന്റെ നെരിപ്പോടുമായി വെറുതേ അടുക്കളയിലേക്ക് എത്തി നോക്കി. ഭാഗ്യം, ആരോ ചോറ് വേവിച്ച് വച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഫ്രിഡ്ജില്‍ പുനര്ജന്മം കാത്തുകഴിയുന്ന ഇന്നലെകളുടെ ബാക്കി‘പാ’ത്രങ്ങള്‍ക്ക് മോചനമായി. സഹന് വക ഇന്‍സ്റ്റന്റ് തക്കാളിക്കറിയും സ്വാര്‍ത്ഥന്‍ വക ഉണക്കച്ചെമ്മീന്‍ വറുത്തതും സ്പെഷ്യല്‍. പതിനഞ്ച് മിനിറ്റുകൊണ്ട് ഊണ് മേശമേല്‍ നിരന്നത് പഴയതും പുതിയതും പുതുക്കി പണിതതുമായ ആറ് തരം കറികള്‍. അച്ചാറും ഉപ്പിലിട്ടതും ആഡ് ഓണ്‍സ്.
“ഇതുകൂടി തീര്‍ക്കാമെടേ, ഇല്ലേല് വൈകീട്ട് നമ്മള് തന്നെ തിന്നണം,” ബാക്കിവന്ന ചോറ് തക്കാളിച്ചട്ടിയില്‍ ഇട്ട് പുരട്ടി, അവസാന വറ്റും അകത്താക്കിയെന്ന് ഉറപ്പ് വരുത്തി കൈവിരലുകള്‍ നക്കിത്തുടച്ച് ഏമ്പക്കവും വിട്ട് പുറത്തേക്ക്.
നിര്‍വൃതിയുടെ, സംതൃപ്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിനായി അര മണിക്കൂര്‍ നേരത്തേക്ക് ശയനമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മുന്നില്‍ മുദീര്‍, “ഞാനിന്നലെ പറയാന്‍ മറന്നു, കുക്ക് വൈകീട്ട് മാത്രമേ വരൂ.”
“അപ്പൊ... ആരാ ചോറ് വച്ചത്?”
“ചോറ് ഞാനാ വച്ചത്, കറി നിങ്ങള്‍ വച്ചിട്ടുണ്ടാകും അല്ലെ? ഞാന്‍ അല്പം ഉറങ്ങിപ്പോയി...”
26 അഭിപ്രായങ്ങൾ:
കലക്കി മകനെ, നിങ്ങളുടെ പുട്ടു തന്നെ ശരണം....അല്ലെ???
ഹ...ഹ... (മുദീറേ, ചിരിച്ചതിന് ക്ഷമി), മുദീറില് ഞാന്‍ ദര്‍ശിച്ചത് വിയറ്റ്നാം കോളനിയിലെ കൃഷ്ണമൂത്രിയോ അതോ കിലുക്കത്തിലെ നിശ്ചലോ...
ഊണ് വെച്ചവന്റെ ഊണടിച്ചുമാറ്റിയുണ്ണന്ന പാപം, സ്വാര്‍ത്ഥാ, അത് മൊത്തം തിന്നാലും തീരില്ല. അവന് പ്രാകുന്നത് വാകൊണ്ടാണെങ്കിലും ആ പ്രാക്ക് വരുന്നത് ആ പാവത്തിന്റെ വിശക്കുന്ന വയറിനകത്ത് നിന്നാണ്. എത്ര എംസീലൊട്ടിച്ചാലും കാര്യമില്ല, നെക്സ്റ്റ് ഡേ പോക്ക് തന്നെ പോക്ക്.
:)
(ഈ പുതിയ ബ്ലോഗര്‍ കണ്ടുപിടിച്ചവനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് ഹല്ലോ ഹൌ ആര് യൂ എന്ന് ചോദിക്കും-ആദ്യം കുത്തിപ്പിടിച്ചെഴുതിയ കമന്റ് മൊത്തം പിന്നേം എഴുതേണ്ടി വന്നു).
എന്തിരണ്ണാ ഇത്? പിങ്ക് കളറ്? എന്തോന്നിത് തമിഴന് കളറ്? കണ്ണടിച്ചു പോയല്ല്..!
ഇങ്ങളിങ്ങിനെ കുറിപ്പുകളു എഴുതണം കേട്ടല്ല്. ചിരിച്ച് ചിരിച്ച് മ്മളെ വട്ടിളക്കാന്‍..! :)
വക്കാരിജി, അനുഭവി അനുഭവി. എന്റെ ബ്ലോഗിനെ ബീറ്റാ തീന്നപ്പോള്‍ കൈ കൊട്ടി ചിരിച്ചവരൊക്കെ അനുഭവി...അഹാ, പരമാനന്ദംസ്..
ഇഞ്ചിയേ, ഒരാള്‍ മഹാനും മഹതിയുമൊക്കെയാകുന്നത് മറ്റുള്ളവന്റെ സങ്കടം കണ്ട് സന്തോഷിക്കുന്നവന്റെ സങ്കടം കാണുമ്പോള്‍ കൂടെ സങ്കടപ്പെടുമ്പോഴാണെന്നാ പുതിയ ഒരു രീതി... ബഹു മഹതി ഇഞ്ചിപ്പട്ടം വേണോ?
സിബു അവിടെയുള്ളതുകൊണ്ട് ഗൂഗിള്‍ കോംപ്ലക്സ് മൊത്തം കവറ് ചെയ്യുന്ന ചീത്ത പറയാന്‍ ഒരു ധാര്‍മ്മിക/മനസ്സാക്ഷി വൈക്ലബ്ബ്യവും :)
സ്വാര്‍ത്ഥോ കൃതി പതിവുപോലെ ആയാസരഹിതമായി വായിച്ച് അതിലും ആയാസരഹിതമായി ആസ്വദിച്ചു എന്ന് പറയാന്‍ ഗൂഗിള്‍ വികാരം കാരണം കഴിഞ്ഞ കമന്റില്‍ പറ്റിയില്ല. ഈ കമന്റും വന്നാല്‍ വന്നൂ എന്നേ പറയാന്‍ പറ്റൂ.
വക്കാരിയണ്ണരെ
ങ്ങീ ങ്ങീ ഗീ ഗീ ഗീ ഗ് ഗ് ഗ് - ഞാന്‍ കരഞ്ഞതാ എന്റെ മുതലക്കണ്ണീരാല് ഇവിടെമെല്ലാം നനഞ്ഞു കുതിരട്ടെ. ഉള്ളില്‍ അണപൊട്ടിയ സന്തോഷം ഞാന്‍ മറച്ചു പിടിക്കട്ടെ, ലോകത്തിന്റെ മുഖം മൂടി ഞാന്‍ വാങ്ങിക്കട്ടെ (ഏ, എന്ത് എന്റെ കയ്യിലുള്ള മറ്റേ പത്ത് മുഖം മൂടി പൊടിപിടിചാച്ചാന്നാ...ച്ചാായ്)
ഗൂഗിളിനെ എന്തിരെങ്കിലും പറഞ്ഞാ സുട്രും വിഴി സുഡരെ!!!
കരച്ചിലിലും ഗൂഗിളിന്റെ ഗ, ഒന്നല്ല ആറു പ്രാവശ്യം...
ഗൂഗിളിനെപ്പറ്റി പറഞ്ഞപ്പോള്‍ മനസ്സില്‍ വന്നത് ആ അടിപൊളിപ്പാട്ട്...
ഗൂഗിള്‍ ഇഞ്ചിയെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു... :)
(സ്വാര്‍ത്ഥന്റെ പോസ്റ്റ് ഒരുവഴിക്കായി-ആം സൂറി സ്വാര്‍ത്ഥോ)
ബൂലോക റോട്ടിലുള്ള ഏതു പോസ്റ്റും ഒരു വഴിക്കാക്കുക എന്നത് നാട്ടിലെ ഹര്‍ത്താല്‍ പോലെയായില്ലെ അണ്ണരെ?
ഹിഹി.. ഇനിയിപ്പൊ ഗൂഗിളണ്ണനെ വിടാന്‍ പറ്റൂല്ലാ..എന്റെ ബ്ലോഗൊക്കെ ശരിയായി :) ഞാന്‍ സ്വര്‍ത്ഥ...സ്വാര്‍ത്ഥന്റെ പോസ്റ്റില്‍.. :)
പാവം. അയാള്‍ നിങ്ങളെപ്പിടിച്ച് ഭക്ഷണമാക്കിയില്ല എന്ന് മനസ്സിലായി. അതായിരുന്നു വേണ്ടത്. ;)
(ഇപ്പോഴും പണ്ടുള്ളിടത്ത് തന്നെയല്ലേ. ദൂരം ഞാന്‍ കണക്കാക്കിവെച്ചിട്ടുണ്ട്. ;))
സ്വാര്‍ത്ഥാ,
ഏതാണ്ട് ഇതൈസില് ഒരനുഭവം എനിക്കും ഉണ്ടായിട്ടുള്ളതുകൊണ്ട് സംഭവം രസിച്ചു വായിച്ചു.
മഹാനഗരത്തിലായിരുന്ന കാലത്ത് ഒരു ദിവസം രാത്രി ഏറെ വൈകി വിശന്നു ചിറിയിളിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സോഫാസനത്തില് പത്രപാരായണം നടത്തുന്ന റോളില്‍ സഹമുറിയന്.
“ചോറ് പക്ത്യെ വെന്ത്ള്ളൂ.അപ്ലക്കും മണ്ണെണ്ണ കഴിഞ്ഞു.കൂട്ടാന്‍ വെക്കാനൊട്ടു പറ്റീതൂല്ല്ല്യ.ഞാന്‍ പച്ചച്ചോറ് കഴിച്ചു.”
സങ്കടം ദേഷ്യം അമര്‍ഷം എന്നിവ മൂലം കൈലാസം എവിടെയാണെന്നു മനസ്സിലായ ബഹുവ്രീഹി അന്നൊരു വേറൊരു സത്യം കൂടി മനസ്സിലാക്കി.
പാതിവെന്ത ചോറില്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്തു കഴിച്ചാല്‍ നല്ല സ്വാദാണ് എന്ന്.
അതുതന്നെ കിട്ടിയത് ഭാഗ്യം. എന്നാലും പാവം മുദീര്‍... ഞാന്‍ സഹാ... തപിക്കുന്നു.(ഈശ്വരാ അര്‍ത്ഥം മാറുമോ ആവോ?)
പാവം മുദീര്‍. ആ ബാക്കി വന്ന ചോറു തക്കാളിച്ചട്ടിയില്‍ ഇട്ടു പുരട്ടുന്നതിനു മുന്‍പെങ്കിലും പാവത്തിനെ വിളിച്ചൊന്നു ചോദിക്കാമായിരുന്നു, 'കഴിച്ചതാണോന്നു'. ഇതിനൊക്കെ നിങ്ങളോട് 'ആണ്ടവന്' ചോദിച്ചില്ലെങ്കിലും 'നീണ്ടവന്' എന്തായാലും ചോദിക്കും. സൂക്ഷിച്ചോ. ;)
:) ഹഹഹ..
ദുഷ്ടമ്മാരേ..എന്നാലും അക്രമായിപ്പോയി!
ഉണക്കചെമ്മീന്റെ മണമടിച്ചാ ഇവിടെ വന്നത്. സ്വാര്‍ത്ഥാ, ശരിക്കും സ്വാര്ത്ഥനായിപോയി അല്ലെ തീറ്റയില്‍ :)
സ്വാര്‍ത്ഥന്‍ ചേട്ടാ,
കൊട്കൈ! വിശന്നിരിക്കുമ്പൊ എന്തോന്ന് മുദീര്‍.. പോകാമ്പറ. അല്ല പിന്നെ.
ഓടോ: എനിക്ക് ബ്രേക്ക് ഫാസ്റ്റിന് ഒരു ബണ്‍ വാങ്ങിത്തരാന്‍ പോയവന് ആ വഴി ദുബായ് എയര്‍പ്പോര്‍ട്ടിലേയ്ക്ക് പോയി. ഇനി രാത്രി നോക്കിയാല്‍ മതി അവനെ. :-(
അപ്പൊ നിങ്ങള്‍ക്ക് വയറ് നിറച്ച് കിട്ടിയല്ലേ? :)
(വക്കാരിയേയ്.. ചുമ്മാ ctrl+c അടിച്ചു വച്ചിട്ട് സബ്മിറ്റിക്കൂടേ?)
മുദീറിന്റെ ആ ചോദ്യം കേട്ടിട്ട് സ്വാര്‍ത്ഥന്റേയും സഹന്റേയും പ്രതികരണം എന്തായിരിക്കും എന്നാലോചിച്ചാണ് ഞാന്‍ ചിരിച്ചത്. കഴിച്ചതുമുഴുവനും ദഹിച്ചുകാണും അല്ലേ?
ബഹുവീഹ്രിയുടെ കമന്റും ചിരിപ്പിച്ചു. അനുഭവിച്ചവര്‍ക്ക് ചിരിയല്ലല്ലോ വന്നത്.
ഹ..ഹ..ഹാ...ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് അത് കഴിക്കാന്‍ പറ്റാത്തവന്റെ പ്രാക്ക് ........ മാഷേ.....താമസിക്കുന്ന സ്ഥലത്ത് നിന്ന് എത്ര ദൂരം വരും.....ജോലി സ്ഥലത്തേക്ക്.......എത്ര നേരം കൊണ്ട് ഓടി എത്തി എന്നറിയാനാണു.......
ഒരു കാര്യം പറയാന്‍ വിട്ടു.....ഇതെന്താ ഉജാലേടെ പരസ്യത്തിനുള്ള ബ്ലോഗാ.....എന്തൊരു കളറാ ഇത്.....'കളറു' കളോട് പണ്ടേ താല്‍പ്പര്യം ഉള്ള ആളാണെന്ന് തോന്നണൂ......
:)
ഹഹഹ...
ഇഷ്ടപ്പെട്ടു...പ്രത്യേകിച്ച് ആ എഴുതിയ സ്റ്റൈല്‍....തകര്‍ത്തു!
നല്ല കളര്‍...എന്റെ വീടിന് മൊത്തം ഈ കളര്‍ അടിച്ചാലോ എന്നാലോചിക്കുന്നു.
ഈ ആക്രാന്തം ആക്രാന്തം എന്നു പറഞാല്‍ ഇങ്ങനയാ അല്ലേ.. പാത്രം തുടച്ചു നക്കി.. ഇനി കഴുകേണ്ട ആവശ്യമില്ലല്ലോ..
സ്വാര്‍ത്ഥാ.. വയറു വിശന്നിരിക്കുമ്പോള്‍ എന്തു കിട്ടിയാലും നല്ല രുചിയാ (ആര്‍ത്തിയും)..
കൃഷ് | krish
“പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തി“
ഹഹഹ നന്നായിട്ടുണ്ട് സ്വാര്‍ത്ഥാ. കറിവെപ്പൊരു നിസ്വാര്‍ത്ഥ സേവനമായിരുന്നല്ലേ 15 മിനിറ്റു കൊണ്ട്, സ്വന്തം വയറിനു വേണ്ടി :)
-സുല്‍
ഹാവൂന്റെ പഹേരേ.......ഈ കൊലച്ചതി ആ പാവത്തിനോട് വേണാര്ന്നാ...ഇന്നലേം കൂടീ റ്റീവീല് കണ്ടതേള്ളൂ നമ്മടെ ഇന്നച്ചന്റെ വിശന്ന വയറിന്റെ പരാക്രമം,വിയറ്റ്നാംകോളനീല്.വിശന്ന് വലഞ്ഞിരിക്കുന്നവന് ഉണ്ടോ എന്നന്വേഷിച്ചിട്ട് വേണം നീ ഊണു കഴിക്കാന്‍ എന്നാ ദൈവവചനം..പോട്ടെ കഴിഞ്ഞത് അല്ല കഴിച്ചത് കഴിഞ്ഞു.ഇനി നോക്കിയാല്‍ മതി.ആ മുദീറിന് ഒരു നേരം ഭക്ഷണം കഴിച്ചില്ലേല്‍ ചത്തൊന്നും പോകില്ല എന്ന വിയറ്റ്നാംകോളനീലേ സീനൊന്ന് ഇട്ട് കാണീര്
സപ്നാ അല്ലാ പിന്നെ :) കുക്കിനെ പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുകയാ ഇപ്പൊ!
വക്കാരീ പോകാനുള്ളത് എന്തായാലും പോകണം, നെക്സ്റ്റ് ഡേ തന്നെ പോയിക്കിട്ടിയാല്‍ ഹാപ്പി! പഞ്ചാരക്കുട്ടനാ മുദീര്‍, ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നയാള്‍. ഉച്ചയ്ക്ക് ഒരുമണിക്കിപ്പുറം ഒരിക്കലും പോകാറില്ല. അതുകൊണ്ട് തന്നെ അങ്ങേരേക്കുറിച്ച് ഒരിക്കല്‍ പോലും ചിന്ത വന്നില്ല. നോട്ട് പാഡില്‍ ടൈപ്പിയിട്ടു മതി ബ്ലോഗറില്‍ കോപ്പുന്നതും പേസ്റ്റുന്നതും, അനുഭവം കുരു!
ഇഞ്ചീ പുതിയ ബ്ലോഗറിലിട്ട് പണിതു നോക്കിയതാ, ക്ഷമി. ദാ ഇപ്പൊ പഴയപോലെ ആക്കിയിട്ടുണ്ട്. എഴുതാന്‍ കുറിപ്പുകള്‍ ഒരുപാടുണ്ട്. എഴുത്ത് (കമന്റല് അടക്കം) ഔട്ട്സോഴ്സ് ചെയ്യേണ്ട സാഹചര്യമാ... (ഓഫടി ക്ലിക്കിയില്ല അല്ലെ, ഞാന്‍ രക്ഷപ്പെട്ടു ;)
സൂ അടിയന്തിര ഉപയോഗത്തിനായി റൊട്ടീം പട്ടരുമെല്ലാം എപ്പഴും സ്റ്റോക്ക് ഉണ്ടാകും, അതുകാരണം ഞങ്ങള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.
ബഹുവ്രീഹീ നല്ല വിശപ്പുള്ളപ്പോള്‍ ഒരുപിടി ചോറെങ്കിലും കിട്ടണം എനിക്ക്, ഉപ്പും എണ്ണയും ചേര്‍ത്ത ചോറ് ബെസ്റ്റ് ഗോമ്പിനേഷന്‍ അല്ലെ!
ബിന്ദൂ സഹാ...തപം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മുദീറിനു ഫോര്‍വേഡ് ചെയ്യുന്നു :)
(ബാക്കി മറുപടികള്‍ക്കിടയില്‍ എത്രയും വേഗം തരാം... ഒരു ബ്രെയ്ക്ക്...)
ന്റെ സ്വാര്‍ത്ഥാ...
ചിരിച്ചെന്റെ കൊടവയറിന്റെ എടവാട് തീര്‍ന്നു.. ഹഹഹ
(നിങ്ങളിതേതാണ്ട് പാചകക്കുറിപ്പെഴുതി വച്ചിരിക്കുന്നതാണെന്ന് കരുതിയാ ഇതേലോട്ട് തിരിഞ്ഞു നോക്കാതിരുന്നത്. ഇനി സ്വാര്‍ത്ഥന്റെ പോസ്റ്റ് എപ്പക്കണ്ടാലും അപ്പത്തന്നെ വായിച്ചിട്ടേ കാര്യമൊള്ളു)
നൌഷറേ ബാക്കി വന്നത് മുദീറിനേക്കൊണ്ട് തീറ്റിച്ചു എന്ന് പറയിപ്പിക്കാനല്ലേ???? ;)
വിശാലോ ഹ ഹ, ഒരു ദുര്‍ബല നിമിഷത്തില്‍....
കുറൂ കണ്ട്രോള് വിട്ടു പോയി ഗഡീ :)
ദില്‍ബാ നീ താന്‍ ഡാ നമ്മ ഫ്രന്റ് !
പച്ചൂ ആ പാവം ഒന്ന് ചീത്ത പറയാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ ആയിരുന്നെടേ :)
ശാലിനീ ഇല്ല, ‘ഫീലിംഗംസ് ’ മിക്കതും ചവച്ച് തുപ്പിയിട്ടാണല്ലോ ഒരുവന് പ്രവാസിയാകുന്നത് !
സാന്ഡോസേ കൂടിയ ഡോസ് ‘പ്രാക്ക് ഇമ്മ്യൂണിറ്റി’ കുത്തിവച്ചവനല്ലേ സ്വാര്‍ത്ഥന്‍ ;)
(പെയിന്റ് പഴയത് തന്നെ അടിച്ചട്ട്ണ്ട് ട്ടാ)
കുട്ടന്മേന്നെ :) :)
അരവിന്ദാ ഡാങ്ക്സ് ഡാ. ആസ്വാദകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കളര്‍ മാറ്റി :)
കൃഷ് എനിക്കെന്തോ, വല്ലാണ്ട് വിശക്കുമ്പൊ ചോറ് തന്നെ കിട്ടണം, ഒരു പിടിയെങ്കിലും!
സുല്ല്ല് :) സ്വന്തം വയറിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും, ഹാ!
നവാഗതാ ‘ഉപവാസം മനുഷ്യനെ മഹത്വത്തിലേക്ക് നയിക്കും‘ എന്നൊരു ഫലകം ഉണ്ടക്കണം, ഇത്തരം സാഹചര്യങ്ങളേ നേരിടാന്‍!
ഇക്കാസേ യൂ ആര് ആള് വയസ് വെലക്കം!
ചക്കരേഏഏഏഏഏഏ(എക്കൊ) :) :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ