തിങ്കളാഴ്‌ച, ജൂൺ 12, 2006

ജോണിപ്പാട്ട്

ജോണീ ജോണീ...
എന്താപ്പാ?
ചക്കര തിന്ന്വാ?
ഇല്ല്യപ്പാ...
കള്ളം പറയാ?
ഇല്ല്യപ്പാ...
തൊറക്കെടാ വായ!
ഹ, ഹ, ഹ!!!

ഒറിജിനല്‍ ഇവിടെ

16 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഒരുപാട് പുതുമുഖങ്ങള്‍ കടന്നു വരുന്നതില്‍ അതിയായ സന്തോഷം. എന്റെ തിരക്ക് അല്പമൊന്ന് ഒടുങ്ങിയ മട്ടുണ്ട്. ഒരറ്റത്തുനിന്നും വായിച്ചു തുടങ്ങട്ടെ.

ഈ നഴ്സറി റൈം നിങ്ങള്‍ നവാഗതര്‍ക്ക്...

Kalesh Kumar പറഞ്ഞു...

തിരക്കൊക്കെ ഓ.ക്കേ. പക്ഷേ, ഇടയ്ക്ക് സമയം ബ്ലോഗാനും കൂടെ കണ്ടെത്തണം.

നഴ്സറിപ്പാട്ട് കൊള്ളാം!

സു | Su പറഞ്ഞു...

സ്വാര്‍ത്ഥന്‍ ബ്ലോഗിങ്ങില്‍ സ്വാര്‍ത്ഥത കാണിക്കാതെ നല്ല നല്ല കവിതകള്‍ എഴുതി പോസ്റ്റ് ചെയ്യൂ. :)

Sapna Anu B.George പറഞ്ഞു...

സ്വാര്‍ഥാ, മോനേ...ഈ വിചാരങ്ങള്‍ വിട്ടു നീ
നേരായ വഴി‍യിലൂടെ, വാമോനെ...
നിസ്വാര്‍ഥമായ പുട്ടു കഥകളുമായി.

കുറുമാന്‍ പറഞ്ഞു...

സ്വാര്‍ത്ഥാ, എവിടെയായിരുന്നൂ ഗഡീ......വി മിസ്സ്ഡ് യു .......പുതിയത് പോരട്ടെ.

myexperimentsandme പറഞ്ഞു...

സ്വാര്‍ത്ഥാ, താങ്കള്‍ വരും കാലൊച്ച കേള്‍ക്കുവാന്‍
കാ തോര്‍ത്ത് ഞങ്ങളിരുന്നു....

ഒരറ്റത്തുനിന്നു വായനയും മറ്റേ അറ്റത്തുനിന്നും എഴുത്തും അങ്ങ് തുടങ്ങ് സ്വാര്‍ത്ഥാ.. അതിനല്ലേ രണ്ടറ്റം എന്തിനും.

നല്ല പാട്ട്. സിമ്പിള്‍...

ബിന്ദു പറഞ്ഞു...

ഈ പാട്ടിങ്ങനേയും പാടാം ല്ലേ???;)

Adithyan പറഞ്ഞു...

ജോണിക്കുട്ടി തകര്‍ത്തു...
വായിച്ചു തുടങ്ങിയപ്പോഴേ, ഇവനെ ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ ന്നൊരു തോന്നലാരുന്നു...

Visala Manaskan പറഞ്ഞു...

പാട്ടിഷ്ടായി.
അല്ലാ, എവിട്യാറ്ന്നുറാ ചുള്ളാ..

ഇപ്പ കഥകള്‍ ഒന്നും എറങ്ങണില്യാല്ലോ ഗഡീ.
ദേ, ഒരു കാര്യം പറഞ്ഞേക്കാം സ്വാര്‍ത്ഥാ. ആ പ്രതിഭേനെ മാനാങ്കൊട്ടകൊണ്ട് മൂടിയിടല്ലേ..!!

കൂട്ടുകൃഷിക്കാരൊക്കെ അവിടെയില്ലെ??
ഒരെണ്ണം എറക്കല്ലേ?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷേ ഓക്കെ ഡാ :)

സൂ അപ്പൊ ഇത് മോശം കവിതയാണെന്നാണോ?????? :)

സ്വപ്നാ പുട്ടടി ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തോട്ടെ...

താരേ അമ്മു വേര്‍ഷന്‍ വളരെ ഇഷ്ടമായീന്ന് അമ്മൂനോട് പറയണം ട്ടോ...

കുറുമാനേ വെരി വെരി ബുസി ആര്‍ന്നു

വക്കാരീ രണ്ടറ്റത്തു നിന്നും തുടങ്ങി, ഇപ്പോള്‍ നടുവില്‍ പിടിച്ച് നിക്ക്വാ. കാ തോര്‍ത്തി കഴിഞ്ഞോ?

ബിന്ദൂ വി മല്ലൂസ്, ഇങ്ങനെയല്ലേ പാടാവൂ????;)

ആദീ ഇതു ഞാന്‍ നഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത് എഴുതിയതാ!!!!!!!;)

വിശാലോ എന്താ പറയ്യ ഇഷ്ടാ, ദിപ്പഴാ ഒന്ന് ഫ്രീ ആയേ. കൂട്ടുകൃഷിക്കാര്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഒന്ന് കൂടിക്കോട്ടെ :)

evuraan പറഞ്ഞു...

സ്വാര്‍ത്ഥാ, നന്നായിട്ടുണ്ട്..

സു | Su പറഞ്ഞു...

ഇത് നല്ലതല്ലെന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷെ സ്വാര്‍ത്ഥന്റെ ഭാവന വിടരട്ടെ എന്നാണ് പറഞ്ഞത്;)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഏവൂരാനേ തേങ്ക്സ് ഇണ്ട് ട്ടാ...

സൂ ഭാവനയ്ക്കൊരു ഈമെയില്‍ അയച്ചിട്ടുണ്ട് ;)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കൂടപ്പിറപ്പുകളേ, നിങ്ങള്‍ അറിഞ്ഞുവോ ഇത്?

‘ട്വിങ്കിളിനെ’ മദ്ധ്യപ്രദേശ് നാട് കടത്തുന്നു :(

aneel kumar പറഞ്ഞു...

പണ്ടൊരു നാടകപുസ്തകം വീട്ടിലുണ്ടായിരുന്നു. പേരൊക്കെ മറന്നു. അതില്‍ ‘തിളങ്ങുക തിളങ്ങുക ചെറുനക്ഷത്രം, ആരപ്പാ നീ ആശ്ചര്യം!‘ എന്നൊക്കെ ഒരു തമാശ വിവര്‍ത്തന ഡയലോഗ് ഉണ്ടായിരുന്നത് ഓര്‍ക്കുന്നു.

ഇതൊക്കെ വിവാദത്തിനുവേണ്ടി അതുണ്ടാക്കുന്നവരുടെ വിനോദമാവും സ്വാര്‍ത്ഥരേ.

വന്ദേമാതരം പാടുന്ന പള്ളിക്കൂടത്തില്‍ പിള്ളാരെ വിടരുതെന്ന് മിനിയാന്ന് ആരോ നിയമം ഇറക്കിയ വാര്‍ത്ത കണ്ടിരുന്നു.

JK Vijayakumar പറഞ്ഞു...

വിദ്യാഭ്യാസത്തെ കാവിയും, ചുവപ്പും, പിന്നെ പലതും പുതപ്പിക്കുമ്പോള്‍?