വ്യാഴാഴ്‌ച, മേയ് 04, 2006

എന്തു ചെയ്യും?

കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
ചുട്ടപെടാ ചുട്ടപെടാ

കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
ചക്കരുമ്മാ ചക്കരുമ്മാ


ഇന്നലെ ഏട്ടന്റെ മക്കളുമായി ഈവനിംഗ് വഴക്കിനിറങ്ങി. വഴിയില്‍ അലമ്പുണ്ടാക്കില്ല, മിഠായി വേണമെന്ന് പറയില്ല, റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈ പിടിക്കാം മുതലായ പ്രീ കണ്ടീഷനുകളിലാണ് യാത്ര തുടങ്ങിയത്. ബോണസായി, എന്റെ കണ്ണുവെട്ടത്തില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും!

പുറത്തിറങ്ങിയാല്‍ കഷ്ടിച്ച് രണ്ടടി പോലും നടക്കാന്‍ കൂട്ടാക്കാത്ത ഇളയവള്‍ മൂത്തവളെ തോല്പിച്ച്, രണ്ട് കിലോമീറ്ററാണ് ഞങ്ങളോടൊപ്പം നടന്നത്!! കാരണമായതോ, മുകളില്‍ കൊടുത്തിരിക്കുന്ന പാട്ടും.

ഈ നമ്പര്‍ ഇനി ഓടുമോ എന്നറിയില്ല.

23 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിളിപ്പാടകലെ സസന്തോഷം സ്വീകരിച്ച പ്രിയപ്പെട്ട കൂടപ്പിറപ്പുകള്‍ക്ക് നന്ദി. നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും പ്രചോദനത്തിനും ബദലായി ഇതും കൂടി അനുഭവിച്ചോ...

ചില നേരത്ത്.. പറഞ്ഞു...

സ്വാര്‍ത്ഥാ.
കുഞ്ഞുണ്ണി കവിത മനോഹരമായിരിക്കുന്നു.
എന്റെ കുറുമ്പന്‍ അനന്തരവന് ഈ കവിത പാടി കേള്‍പ്പിക്കട്ടെ.
ഇനിയും പോന്നോട്ടെ.

കുറുമാന്‍ പറഞ്ഞു...

എന്തായാലും, ഈ കുഞ്ഞു പാട്ടെനിക്കങ്ങട് ഇഷ്ടായി. എന്റെ കൂട്ട്യോള്‍ക്കൊന്നു പാടികൊടുക്കണം ഇന്ന് വൈകുന്നേരം.

Visala Manaskan പറഞ്ഞു...

അടിപൊളി ചുള്ളാ.

ഞാന്‍ എന്റെ മൂത്ത ക്ടാവിന് ഇത് പാടിക്കേപ്പിച്ചപ്പോള്‍ ഗഡിക്ക് ജാതി സന്തോഷായി..!

‘ചുട്ടപെട..ചുട്ടപെടാ...‘ കലക്കിപ്പൊളിച്ച്രാ..

ഉമേഷ്::Umesh പറഞ്ഞു...

നല്ല പാട്ടു്, സ്വാര്‍ത്ഥാ!

(ഈവേര്‍ഡ്വേരിഫിക്കേഷന്റപ്പുറത്തുള്ള വീല്‍ചെയറെന്തിനാണെന്നാര്‍ക്കേലുമറിയാമോ?)

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

സ്വാര്‍ഥ ഗുരോ, കൊള്ളാം!..

ഉമേഷ് മാഷെ,
വേ വെക്കുള്ള ബദലാണ്‍ മാഷെ, അതില്‍ ഞെക്കിയാല്‍ ഒരു ചേച്ചി കുറേ നമ്പറ് പറയും മാഷെ.. അച്ചരം അറിയാത്തോര്‍ക്ക് അക്കം അടിച്ചു വെരിഫിക്കാം മാഷെ..

myexperimentsandme പറഞ്ഞു...

അതേ, ഇനി ടൈപ്പു ചെയ്യുന്ന ആര്‍ക്കെങ്കിലും കണ്ണു കാണാന്‍ വയ്യെങ്കില്‍ ആ ചേച്ചി പറയുന്നത് കേട്ട് ടൈപ്പുചെയ്താല്‍ മതിയല്ലോ. കേട്ടാല്‍ പിന്നെ ടൈപ്പു ചെയ്യാന്‍ കാണണമെന്നില്ലല്ലോ.

കൂടുതലൊന്നും ചോദിക്കല്ലേ.. സ്വാര്‍ത്ഥാ, നല്ല കുഞ്ഞു കുഞ്ഞുണ്ണിക്കവിത...

ഉമേഷ്::Umesh പറഞ്ഞു...

ഇപ്പോ മനസ്സിലായി. എന്റെ സ്പീക്കറു സാധാരണയായി ഓഫാ. അതുകൊണ്ടാണു മനസ്സിലാകാഞ്ഞതു്. ഞാന്‍ നാലഞ്ചു ക്ലിക്കി. “ഇവനെന്താ ചെവി കേള്‍ക്കില്ലേ? അക്ഷരോമറിയില്ല, ചെവീം കേള്‍ക്കില്ല, കമന്റടിക്കാന്‍ നടക്കുന്നു...” എന്നു പറഞ്ഞിട്ടു ചേച്ചി പോയിക്കാണും...

അച്ചരമറിയാത്തോരെങ്ങനെ കമന്റെഴുതും ശനിയാ? അക്കത്തിലെഴുതി റിവേഴ്സ് പരല്‍പ്പേരു വഴിയോ?

ആകെ വര്‍ണ്യത്തിലാശങ്ക...

myexperimentsandme പറഞ്ഞു...

ക്യാമറായെങ്ങാനും ഓണായിരുന്നോ ഉമേഷ്‌ജീ... അങ്ങിനെയാണേല്‍ ചേച്ചി എപ്പോ പോയെന്ന് ചോദിച്ചാല്‍ മതി :)

ഉമേഷ്::Umesh പറഞ്ഞു...

എന്തു ചെയ്യാനാ വക്കാരീ, ബ്യൂട്ടിയും ബ്രെയിനും കൂടി ഒരാള്‍ക്കു കിട്ടില്ല എന്നു വക്കാരി സുന്ദരനായപ്പൊഴേ മനസ്സിലായില്ലേ?

എന്നാലും, "താങ്കളുടെ പടങ്ങള്‍ കണ്ടതുകൊണ്ട് മമ്മൂട്ടിയാണോ താങ്കളാണോ കൂടുതല്‍ സ്മാര്‍ട്ടെന്ന് വർണ്ണ്യത്തിലാശങ്ക" എന്നു പറഞ്ഞ വക്കാരിയാണോ ഈ മൊഴിമാറ്റം നടത്തിയതു്? (അതോ പൊന്തന്‍‌മാടയിലെ മമ്മൂട്ടി എന്നാണോ ഉദ്ദേശിച്ചതു്?)

ഇനി ഈ പടം കാണൂ. ഇതു കണ്ടതിനു ശേഷം പലരും പൂജാമുറിയില്‍ നിന്നു് ശിവനും പാര്‍വ്വതിയും ഗണപതിയും കൂടി ഇരിക്കുന്ന പടം മാറ്റി ഇതു വെച്ചു എന്നു കേള്‍ക്കുന്നു :-)

Santhosh പറഞ്ഞു...

ഇപ്പോഴല്ലേ എന്‍റെ സൌന്ദര്യമില്ലായ്മയുടെ രഹസ്യം പുടികിട്ടിയത്:)

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

എന്താണെന്നറിയാമ്പാടില്ല ( ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍), ആ പടം കണ്ടപ്പോള്‍ പഴയ വക്കാരിയുടെ ‘ഉറവ വറ്റിയതിന്റെ’ പ്രഖ്യാപന പോസ്റ്റിലെ വീക്ഷണ കോണിനേക്കുറിച്ചുള്ള പരാമര്‍ശമാണ്‍ ഓര്‍മ്മ വരുന്നത്.

;)

Unknown പറഞ്ഞു...

വിടരട്ടങ്ങനെ വിടരട്ടേ..
സ്വാര്‍ത്ഥഭാവന വിടരട്ടേ...
കുട്ടിക്കവിതയ്ക്ക് ബദലായി ഒരു മുദ്രാവാക്യമിരിക്കട്ടെ!

അമേരിക്കയില്‍ പിള്ളാരോട് ചുട്ടപെടാ ചുട്ടപെടാ..എന്നെങ്ങാനും പറഞ്ഞാല്‍ അപ്പൊഴേ 911 വിളിച്ചുകളയും എന്നൊക്കെ കേള്‍ക്കുന്നു..ശരിയാണോ ആവോ!

myexperimentsandme പറഞ്ഞു...

ശ്ശോ... ഈ ഉമേഷ്‌ജി ഇത്രയ്ക്ക് ശുദ്ധനായിപ്പോയല്ലോ..ഉമേഷ്‌ജിയെയെങ്ങാനും ക്യാമറയില്‍ കണ്ട്, എന്റെ ചുറ്റുവട്ടത്തെങ്ങും ഇങ്ങിനത്തെ സുന്ദരന്മാരില്ലല്ലോ എന്നോര്‍ത്തുള്ള അപകര്‍ഷതാബോധത്തില്‍ ആ ചേച്ചി എപ്പോള്‍ എഴുന്നേറ്റുപോയീ എന്ന് ചോദിച്ചാല്‍ മതിയെന്നല്ലേ ഞാന്‍ ഉദ്ദേശിച്ചത്!

എന്തായാലും രാവിലെ എഴുന്നേറ്റ് വന്നപ്പോഴേ കണ്ടതാ ആ ഫോട്ടോ. കിടക്കയിലോട്ട് വീണതുമാത്രം ഓര്‍മ്മയുണ്ട്. പിന്നെ എഴുന്നേറ്റത് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്. ഇതുവല്ലതും ആയിരുന്നെങ്കില്‍ ഉറക്കം എപ്പോ പോയെന്ന് ചോദിച്ചാല്‍ മതി. വെറുതെയല്ല ബ്ലോഗുലോകത്ത് ഇത്രയും കവികള്‍ ഉണ്ടാകുന്നത്!

ഉമേഷ്‌ജീ, സീര്യസ്സ്ലി, ആ ഫാമിലി ഫോട്ടോ നല്ല ഐശ്വര്യമുള്ള ഒരു ഫോട്ടോ.

ഉമേഷ്::Umesh പറഞ്ഞു...

ഉരുളാതെ വക്കാരീ, ഉരുളാതെ...

Visala Manaskan പറഞ്ഞു...

വക്കാരി പറഞ്ഞത് കറക്ട്. ഫാമിലി ഫോട്ടോ, നല്ല ഐശ്വരമുള്ള ഫോട്ടോയായിട്ടുണ്ട്.

ഒരു സ്വകാര്യം ഉമേഷ് ജി, വെള്ളിയാഴ്ച പുലര്ച്ചെ ഞാന്‍ ഉമേഷ് ജിയെ സ്വപ്നം കണ്ടു..!

കാര്യം പോസ്റ്റാക്കി പറയുന്നതായിരിക്കും.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇബ്രൂ കുറുമ്പന്‍ എന്തു പറഞ്ഞൂ?
വേറേ ചില കുഞ്ഞിക്കവിതകളും വായില്‍ വരുന്നുണ്ട്. ബ്ലോഗിലിട്ടാല്‍ ശരിയാവുകേല ;)

കുറുമാന്‍ കുട്ട്യോള്‍ക്ക് മാത്രല്ല, കെട്ട്യോള്‍ക്കും പറ്റും ഈ പാട്ട് ;) ‘കുഞ്ഞൂവാവ’യ്ക്ക് പകരം ആ പുന്നാരപ്പേര് ചേര്‍ത്താല്‍ മതി. ഒരു പ്രശ്നമുള്ളത്, ‘ചുട്ടപെട’ ഇങ്ങട് കിട്ടാന്‍ സാധ്യതയുണ്ട് എന്നുള്ളത് മാത്രമാണ്!!!

വിശാലോ ‘ചുട്ടപെടാ’ന്നുള്ളത് ക്ടാവ് ചാടിക്കയറി പാടിയാല്‍ മെസേജ് കൃത്യമായി റിസീവ് ചെയ്തു എന്നനുമാനിക്കാം. കുറുമാന് കൊടുത്ത ഐഡിയയും പരീക്ഷിച്ചു നോക്കാവുന്നതാണ്, സൂക്ഷിച്ച്.

തുളസ്യേ ജ്ജി ജോളിയായിട്ടിര്യെടോ, അന്റെ മാവും പൂക്കും ഒരീസം. ആരും കണ്ണ്യാങ്ങ പറിക്കാണ്ടെ നോക്ക്യാമതി ;)

ഉമേഷേ ആസ്വാദനത്തിനു നന്ദി.
വീല്‍ ചെയറില്‍ ഞെക്കിയപ്പോള്‍ റിയല്‍ കളിക്കാരി വന്ന് ‘ഊം ഊം പറ്റൂല്ല’ എന്നും പറഞ്ഞ് പോയി. ഞാന്‍ പറഞ്ഞു, പോയി പണി നോക്കാന്‍ ഹാ!
ഫോട്ടം അടിപൊളി. ഞങ്ങറോടെ ഇതിനെ തിരുക്കുടുമ്പം (Holy Family) എന്നാ പറയ്യാ, ഈശോ മറിയം യൌസേപ്പ് (ഈ.മ.യൌ.) ഗോമ്പിനേഷന്‍ !!!

ശനിയോ ‘ഗുരോ’ന്നാ???? ദൈവേ!!!!
വീല്‍ ചെയര്‍ ചേച്ചിയുടെ നമ്പര്‍ എന്റെയടുത്ത് നടക്കുന്നില്ല :(

വക്കാര്യേ തേങ്ക്സ് ഡാ. ഉമേഷ്ജി പാവല്ലെഡാ...

സന്തോഷേ എപ്പോഴും സന്തോഷായിട്ടിരിക്കാന്‍ കഴിയുന്നതു തന്നെ ഒരു ഭംഗിയല്ലേ ഇഷ്ടാ :)

യാത്രാമൊഴീ അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ... മൊഴിയുടെ യാത്രയ്ക്കഭിവാദ്യങ്ങള്‍ ...
അമേരിക്കക്കാര് മറുപടിയൊന്നും തന്നില്ലല്ലോ മൊഴീ :(

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

മാഷെ,വീല്‍ചെയര്‍ ചേച്ചിക്ക് റിയല്‍ അല്ല, ആപ്പിള്‍ (ക്വിക് ടൈം)ആണ് വേണ്ടത്..

സ്നേഹിതന്‍ പറഞ്ഞു...

കുഞ്ഞുണ്ണി മാഷിന്റെ കസേരയിലാണ് നോട്ടം അല്ലെ! :) കുഞ്ഞുവാവ പാട്ട് നന്നായിരിയ്ക്കുന്നു!

അശരീരി...| a പറഞ്ഞു...

കുഞ്ഞുണ്ണി കവിത നന്നായി.. :)

ബിന്ദു പറഞ്ഞു...

ഈ കുഞ്ഞുവാവകള്‍ക്കു എത്ര വയസ്സു വീതമാണു സ്വാര്‍ത്ഥ?? അല്ല, പറഞ്ഞാല്‍ കേള്‍ക്കുന്ന പ്രായമാണോന്നറിയാനാണെ:)

Kalesh Kumar പറഞ്ഞു...

സ്വാര്‍ത്ഥരേ, ഒരു മാസം കഴിഞ്ഞു എന്തേലുമൊക്കെ എഴുതികണ്ടിട്ട്. സുഖം തന്നെയല്ലേ?
വേഗം മടങ്ങി വരൂ.....

സ്വാര്‍ത്ഥന്‍ പറഞ്ഞു...

മുടിഞ്ഞ തിരക്കാണ് കൂട്ടരേ, പിന്മൊഴിയിലൊന്ന് എത്തിനോക്കാന്‍ പോലും സമയം കിട്ടുന്നില്ല!!

സ്നേഹിതാ കുഞ്ഞുണ്ണിമാഷിന്റെ കസേരയ്ക്ക് മുന്നില്‍, തറയിലിരിക്കാനാ ആഗ്രഹം.

-അ‌‌‌- താങ്ക്യൂ ഡാ :)

ബിന്ദൂ മൂന്നുവയസ്സുകാരിക്കു വേണ്ടി, എട്ടുവയസ്സുകാരിയുടെ കൂടെ ചേര്‍ന്ന് പാടിയതാ ഇത്.

കലേഷേ നീ വിളിച്ചാല്‍ ഞാന്‍ എങ്ങിനെ വരാതിരിക്കും!
നിന്റെ വരവ് പോലും ഇപ്പഴാ അറിഞ്ഞത്. ഒരു സ്പിഡ് പോസ്റ്റ് ഇപ്പോള്‍ തന്നെ ഇട്ടേക്കാം :)