'ഭാര്യ ഗര്‍ഭിണിയായി'
(എന്റെയല്ല)
ചര്‍ച്ച രാജേഷിനേക്കുറിച്ചാണ്. കൃത്യമായി പറഞ്ഞാല്‍ രാജേഷിന്റെ ഭാര്യയേക്കുറിച്ച്. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ് കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ". രാജേഷിന് പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത് ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്. 1200 റിയാല്‍ മാത്രമാണ് ശമ്പളം. ഫുഡ്ഡടിക്ക് തന്നെ 300 പോകും.
വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ് അല്ലെങ്കില്‍ ഡൈവോഴ്സ്! രാജേഷ് പ്രതിസന്ധിയില്‍.
ട്രാവല്‍സിലെ സലീമാണ് ഉപദേശകന്, "വിസിറ്റിംഗ് വിസയില്‍ ഇങ്ങു കൊണ്ട് പോര്, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"
"പതിനയ്യായിരം കൊടുത്താണ് മോന് എല്‍കേജിയില്‍ സീറ്റ് വാങ്ങിയത്. വിസയ്ക്കുള്ള ചെലവ്, ടിക്കറ്റ് കാശ്, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട് ചെലവ്..."
"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"
രാജേഷ് എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച് സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ് കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത് നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ് ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...
"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." രാജേഷ് തല പുകച്ചു.
എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!
ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക് ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അല്പം ബ്രൈറ്റ് ലൈറ്റ് കിട്ടിത്തുടങ്ങി.
രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. 'രാജേഷിനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.
ഷെയറിംഗ് അക്കൊമഡേഷന് സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് രാജേഷ് സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട് ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."
പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച് വല്ലവിധേനയും നാട്ടിലേയ്ക്ക് പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന രാജേഷ് ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ് വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച് വരാമായിരുന്നു"
രാജേഷിന് ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് സലീമിനെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത് തന്നത്. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത സലീം പരിഹാരം നിര്‍ദ്ദേശിച്ചു.
മൂന്നാം മാസം മൂന്നാം ദിവസം സലീമിന്റെ മൊബൈല്‍ ചിലച്ചു. രാജേഷാണ്, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക് അടുത്ത ഫ്ലൈറ്റിന് രണ്ട് ടിക്കറ്റെടുത്തോ. അവള് ഗര്‍ഭിണിയായി!"
-തുടരും-
18 അഭിപ്രായങ്ങൾ:
ടെസ്റ്റിംഗ്... ടെസ്റ്റിംഗ്...
'ഭാര്യ ഗര്‍ഭിണിയായി' ദോ ഇവിടെ...
അയ്യോ, സ്വാർഥാ, ഇത് നടന്നാതാട്ടോ, ഈ നമുക്കു ചുറ്റും തന്നെ ഉണ്ടു ത താനും, എന്നെങ്കിലും എനിക്കു ഇതു തുറന്ന് പറയാനാവുമോ??
അനിയത്തി ഇവിടുണ്ട്, ചേട്ടനിവിടുണ്ട്, അമ്മാവന്റെ രണ്ട് പിള്ളേരു വേറേയും. എന്നെ കൊണ്ട് പോ പോ ന്ന് പറഞ്ഞ്.....കരഞ്ഞ് അക്രാന്തം കാട്ടി, ക്രെഡിറ്റ് കാർട് വെള്ളത്തിനു പകരമുപയോഗിച്ച്, എണ്ണായിരം ലുവയിൽ കുടുതൽ ചെലവാക്കി, വന്ന് ഒരു മാസം കഴിഞ്ഞപ്പോ, രണ്ടാളുടെ ടിക്കറ്റിൽ മുന്നാളു തിരിച്ചു പോയി. (പെട്ടന്ന് എഴുതി തീർത്ത കഥ - 15 - ഇതു അയാൾക്കു വേണ്ടി എഴുതിയതാണു...)
സ്വാർതന്റെ പരിചയക്കാരു വല്ലവരുമാണോ ഈശ്വരാ... ആ കൂടെ താമസിച്ച ചേച്ചി, കഥയിലു പറയണപോലെ, 10 ക്ലാസ്സിലു തോറ്റെങ്കിലും നിനക്ക് ഒരു ബേബി സിറ്റംഗ് എങ്കിലും തരാക്കി ഇവിടെ കൂടൂന്ന് വരെ പറഞപ്പോ..അറ്റ കൈ..
സംശയം... സ്വാർഥാ സത്യം പറ.......
അതുല്യേ,
ഒരു സത്യം ഞാന്‍ പറയാം,
ഇത് നടന്നത് ഖത്തറില്‍.
"ഈശ്വരാ ഖത്തറില്‍ ഞാനല്ലാതെ മറ്റാരും ഇത് വായിക്കാന്‍ ഇടവരുത്തല്ലേ" എന്ന് പ്രാര്‍ഥിച്ചിട്ടാ തുടങ്ങിയത്. ഇനി എനിക്ക് പറയാമല്ലോ, അതുല്യേടെ നാട്ടില്‍ നടന്ന സംഭവമാണെന്ന്! ഞാന്‍ രക്ഷപ്പെട്ടു :)
സ്വാര്‍ത്ഥാ:) വീണ്ടുവിചാരം ഇല്ലാണ്ടല്ലേ ഇതൊക്കെ ചെയ്തത്. ഇനി കുറച്ചു ദിവസം കഴിഞ്ഞാല്‍ വീണ്ടും വരില്ലേ രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും? തുടരും എന്നെഴുതിയത് നന്നായി.
ഇത് നടന്നത് ഉം അൽ കുവൈനിലാ...
ആളിനെയും എനിക്ക് അറിയാം!
യൂണിവേഴ്സൽ തീം ആണല്ലോ സ്വാർത്ഥാ....
ഇതിവിടെ ghusais-ലും നടക്കുമെന്നാ തോന്നുന്നെ..എന്റെ സുഹൃത്തിന്റെ ഭാര്യ വരുന്നു..അവനെ മാറി നടക്കാന്‍ സമയമായി..
അതെ, യൂനിവേഴ്സല്‍ തീം.
ഗൾഫും ഗർഭിണിയും.... നല്ല പ്രാസം
ആഹാ അവസ്സാനം ഒരു ഒറിജിനൽ ഗൾഫുകഥാപാത്രം..
അങ്ങനെ പോരട്ടേ, ഒടിഞ്ഞുപോരട്ടെ..
ആളെയെനിക്കും മനസ്സിലായി.. ശരിക്കും പേരു രാജേഷെന്നല്ല..
സലീം ആളു പോര.
ഇത്രയൊന്നും മിനക്കെടാതെ രാജേഷിനിത് നാട്ടില്‍ ചെന്നുമാവാമായിരുന്നല്ലോ?
അഡ്വൈസറെ മാറ്റണം.. :)
ഹ ഹ ഹ . തപാൽ വഴി ‘ഇത്’ ആവാമായിരുനെൻകിൽ പാവം രാജേഷ് എന്തുമാത്രം പണം ലാഭിച്ചേനേ?
ങേ! (ഞെട്ടല്‍)
എരണം കെട്ടവന് കരണം മറിഞ്ഞാല്‍... എന്നായിരുന്നു സ്വാര്‍ത്ഥവിചാരം എന്നാണ് പോസ്റ്റ് വായിച്ചിട്ട് തോന്നിയത്. കമന്റുകള്‍ വായിച്ചപ്പോള്‍ പലവിചാരങ്ങളായി.
ഭാര്യയെ ഓടിക്കാനുള്ള മാര്‍ഗ്ഗമായിരുന്നോ സംഭവം?
സൂ: നിവൃത്തിയില്ലാണ്ടല്ലേ, അതുല്യ പറഞ്ഞ പോലെ 'അറ്റ കൈ' !
കലേഷ് & ഇബ്രു: യൂണിവേഴ്സല്‍ തീം ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറിയോരന്വേഷണം നടത്തി. സമാന സംഭവങ്ങള്‍ ഇവിടെത്തന്നെയുണ്ട്. ഏതായാലും കരുതിയിരുന്നോളൂ...
വക്കാരീ: ആനയും അമ്പാരി... ഛെ ഛെ ആനയും വക്കാരിയും പോലെ :)
ദേവോ: തന്റെ കമന്റ് വരാന്‍ വൈകിയപ്പോള്‍ ഞാന്‍ കരുതി താനും രാജേഷിന്റെ യൂണിയനില്‍ പെട്ടയാളാണോ എന്ന് :)
ഏവൂരാന്: സലീമാണ് താരം. വിസ, ടിക്കറ്റ് എന്നിവ ശരിയാക്കിയതിന്റെ കമ്മീഷന് ആര്‍ക്കാ? രാജേഷ് നാട്ടില്‍ പോവുകയായിരുന്നെങ്കില്‍ ഒരു ടിക്കറ്റിന്റെ കമ്മീഷനല്ലേ ലഭിക്കൂ?
രേഷ്മാ: അതിഷ്ടായി :)
അനിലേ: ഞെട്ടല്‍ മാറിയോ? ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ? (അയ്യോ, ഞാനൊന്നും പറഞ്ഞില്ലേ സുധച്ചേച്ചീ...തല്ലല്ലേ..:)
ടെസ്റ്റിങ്ങാണേ (ഭാര്യ ഗർഭിണിയായോന്നുള്ള ടെസ്റ്റിങ്ങല്ലേ..)
ക്ഷമിക്കണേ, തല്ലല്ലേ...
ഇനിയിപ്പോള്‍ വേറെ ഐഡിയ കണ്ടെത്തേണ്ടി വരും.
അതെ, ഇതൊരു രാജേഷിന്റെ മാത്രം കഥയല്ല. യൂണിവേഴ്സൽതീം!
'എങ്ങിനെങ്കിലും കൊണ്ടേരണം' എന്ന സിറ്റുവേഷനിൽ, ക്രെഡിറ്റ്; കാർഡുവഴിയും അല്ലാതെയും അഡ്ജസ്റ്റ് ചെയ്ത് ചെയ്ത്, കീറിപ്പറിഞ്ഞ ട്രൌസറുമായി നടന്നവരും നടക്കുന്നവരും നടക്കാൻ പോകുന്നവരും ഗൾഫിൽ, കജൂർ പോലെയുണ്ട്..!
ആറ്റം/ന്യൂക്ലിയര്‍ ബോംബുകള്‍ കഴിഞ്ഞാല്‍ ഏറ്റവും അപകടകമായ ഒരു കണ്ടുപിടിത്തം തീര്‍ച്ചയായും ക്രെഡിറ്റ് കാര്ഡിന്റേതാവും അല്ലേ വിശാലാ?
ഇവിടേം ഒരു ഫ്ലാഷ് ന്യൂസ്:
(രാജേഷും സുഹൃത്തും തമ്മിലുള്ള സംഭാഷണം-ചോര്‍ത്തിയത്)
"രാജേഷേ, ഇത് നിനക്ക് നാട്ടീ ചെന്ന് ആവായിരുന്നില്ലേ...വെറുതേ...ഒള്ള കാശൊക്കെ കളഞ്ഞ്...കടോം മേടിച്ച്..."
"നിനക്കറിയാഞ്ഞിട്ടാ...കഴിഞ്ഞ ലീവിന് ചെന്നപ്പോ...ഒന്ന് തൊടാന്‍ പോലും സമ്മതിച്ചില്ല..."ഇനി എല്ലാം ഗള്‍ഫിലെത്തിയിട്ട്"...എന്നണവള് പറഞ്ഞത്..."
അനിലിന്റെ ക്രെഡിറ്റ് കാര്‍ഡിനെപ്പറ്റിയുള്ള കണ്ടുപിടുത്തം നല്ലതായി. സ്വാര്‍ഥാ ഇത് ഒരു സാദാ ഗള്‍ഫ് പ്രവാസിയുടെ മാത്രം കഥ.നല്ലതായിട്ടുണ്ട്. അഭിനനധനങള് -സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ