വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

വേണമെങ്കില്‍ പുട്ട്‌ ഖത്തറിലും...

കൊറെ ദീസായി ബൂലോഗത്തെ പഹയര്‌ പുട്ടും പുട്ടടീം കാട്ടി കൊതിപ്പിക്ക്ന്ന്. ഇന്ന് വെള്ളിയായ്ച്ച. പതിവൊക്കെ തെറ്റിച്ച്‌ വെള്‌പ്പിന്‌ എണീറ്റ്‌. പുട്ട്‌ണ്ടാക്കീട്ടന്നെ ബാക്കി കാര്യം...

കലേഷ്‌ ദാങ്ക്സ്‌, റെസിപ്പിക്ക്‌.

11 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

സ്വാർത്ഥാ......സ്വാർത്ഥതയ്ക്ക് ഒരതിരൊക്കെയുണ്ട് കേട്ടോ.. ആദ്യം കുട്ട്യേടത്തി, പിന്നെ കുമാറ്, പിന്നെ കലേഷ്....... കൊതിപ്പിച്ച് കൊതിപ്പിച്ച്...

ആ കടലക്കറിക്ക് കുറച്ചൂടേം കൊഴുപ്പാവാമായിരുന്നു കേട്ടോ.. തേങ്ങാക്കൊത്തും ചുവന്നമുളകുമിട്ടായിരുന്നോ.. എരിവ് നല്ലപോലെ ഉണ്ടല്ലോ അല്ലേ....

സു | Su പറഞ്ഞു...

അയ്യയ്യോ....

നിങ്ങളൊക്കെ എന്ത് മനുഷ്യരാ :((

ദേവന്‍ പറഞ്ഞു...

വക്കാരിമാഷേ,
ഇതു വടക്കൻ കടലക്കറിയാ കറിയാ. തെക്കൻ കടലക്കറിയിലാൺ‍ ചറും തേങ്ങാക്കൊത്തും (സീക്രട്ട്- ശകലം ചിക്കൻ മസാലേം ഗരം മസാലേം ചേർത്താൽ വേറെ എന്തെൻകിലും മാറിപ്പോയാലും രുചി കുറയില്ലാ)

ഒരു പേരു രെജിസ്റ്റർ ചെയ്ത ശേഷം പ്രാണായാമത്തിലിരിക്കുന്ന മൌനബ്ലോഗൻ ജ്യോതിഷ് ഒരിക്കൽ ഒരു കടലക്കറിയുണ്ടാക്കാമെന്ന് പറഞ്ഞു ഉണ്ടാക്കിയ സംഭവം ഈ കടല റോസ്റ്റ് ആണ്. അതിനെ പേരിൽ ഒരു തെക്കുവടക്കന് സംഘട്ടനം നടന്നു.

Kalesh Kumar പറഞ്ഞു...

സന്തോഷമായി!
ഖത്തറിലും പുട്ടുണ്ടാക്കാനറിയാവുന്ന ആണുങ്ങളുണ്ടല്ലോ!

പുട്ട് ഫാൻസ് അസ്സോസ്സിയേഷനിലേക്ക് സ്വാഗതം
(പുട്ട് ലോബി!)

അതുല്യ പറഞ്ഞു...

വക്കാരി പറഞതു സത്യം. ചാറിനു കൊഴുപ്പു പോരാ. ഇനി മസാല കൂട്ടരയ്കുമ്പോ, രണ്ടു സ്പൂൺ വേവിച്ച കടലയും കൂട്ടി അരയ്കൂ. സ്വാദും കൂടും, കൊഴുപ്പും കൂടും.

myexperimentsandme പറഞ്ഞു...

ദേവാ.. ഒരു പ്രാവശ്യം മീൻ മസാലയ്ക്കു പകരം ചിക്കൻ മസാലയിട്ടു വെച്ചിട്ട് ചിക്കനാണോ, മീനാണോ എന്നു വർണ്ണ്യത്തിലാശങ്കയായിരുന്നു... മീല്പ്രേക്ഷാഖ്യയലംകൃതി.. കൊരട്ടിയിലെ മദുരാ കോട്സ് പൂട്ടാനുള്ള കാരണത്തിന്റെ ഉറവിടം ഉഴുന്നുവടയുടെ ഡയമീറ്റർ കുറഞ്ഞതോ പരിപ്പുവടയിലെ പരിപ്പ് കുറഞ്ഞതോ മറ്റോ ആണെന്നു കേട്ടിട്ടുണ്ട്. അപ്പോ തെക്കുവടക്കു സംഘട്ടനമൊക്കെ നടക്കും.

അതുല്യേച്ചി പറഞ്ഞതുപോലെ കടലക്കറി ഒന്നുണ്ടാക്കിനോക്കണം. ഇവിടെ പറ്റുമെന്നു തോന്നുന്നില്ല. നാട്ടിൽ പോകട്ടെ

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വക്കാരീ, വല്ലാതെ കൊതിപ്പിച്ചോ ഞാന്‍?
ചതുരമത്തന്റെ കണക്കില്‍ കൊള്ളിച്ചാല്‍ മതി:)
കടലക്കറിക്ക്‌ എരുവ്‌ തീരെ ഇല്ലായിരുന്നു. എല്ലാവര്‍ക്കും, 'corner seed' വരുമോ എന്ന് ഭയമാ!
തനിക്കവിടെ 'കുക്കാന്‍' സൌകര്യമുണ്ടോടോ?

സൂ, ഇതിനെ ഇംഗ്ലീഷില്‍ 'baalachaapalyam' എന്ന് പറയും:)

ദേവാ, ഇത്‌ തെക്കിനും വടക്കിനും ഇടയ്ക്ക്‌ നില്ക്കുന്ന ഒരു തരം കടലക്കറിയാ, മല്ലിയില പ്രധാന ഇന്‍ഗ്രീഡിയന്റ്‌.

കലേഷ്‌, പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. തന്നെ സെക്രട്ടറിയാക്കുന്നതില്‍ വല്ല വിരോധവുമുണ്ടോ?

അതുല്യേ, നിര്‍ദ്ദേശം അടുത്ത വെള്ളിയാഴ്ച പരിഗണിക്കുന്നതായിരിക്കും.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയ ഏവൂരാന്‍,

ഇന്‍ഡക്സ്‌ ലിസ്റ്റ്‌ സൈറ്റ്‌ ബ്ലോക്ക്‌ ചെയ്തതായി കാണിക്കുന്നു Q-tel
എന്തെങ്കിലും നിവൃത്തി?

evuraan പറഞ്ഞു...

until we fix that, try
this

സ്വാര്‍ത്ഥന്‍ പറഞ്ഞു...

Dear Evuran,
The page is loading, but with 'Q-tel Blocked Site' image in the background. So the text is not readable:(

evuraan പറഞ്ഞു...

സ്വാർത്ഥാ,

പേജ് നോക്കൂ...

എന്നിട്ടെങ്ങിനെയുണ്ടെന്ന് അറിയിക്കൂ.