ബുധനാഴ്‌ച, മാർച്ച് 29, 2006

നഗ്നസത്യം - തുടരുന്നു

ഒന്നാം ഭാഗം വായിച്ചവര്‍ക്ക്‌ മാത്രം

"താങ്കള്‍ എന്താണ്‌ കണ്ടത്‌?"

ഞാന്‍ ഇടവും വലവും നോക്കി. ഇടത്ത്‌ സിസ്റ്റര്‍ ക്യുട്ടിക്കൂറ, വലത്ത്‌ സിസ്റ്റര്‍ ബീറ്റ്രൂട്ട. തൊട്ടടുത്ത്‌ ഫാദര്‍ അല്‍ഫോണ്‍സോ മാംഗോസ്റ്റോ, പുറകില്‍ ബ്രദര്‍ ബിസ്ക്കറ്റോ കൊളാക്ക്വൊ. നിറയെ അച്ചന്മാരും കന്യാസ്ത്രീകളും സന്യസ്തരും സാമൂഹ്യപ്രവര്‍ത്തകരും.

വേദി ഡോണ്‍ ബോസ്കോ യൂത്ത്‌ സര്‍വീസസ്‌, മാട്ടുംഗ, മുംബൈ. 'സെക്സ്‌ എജ്യൂക്കേറ്റേസ്‌ ആന്വല്‍ ട്രെയ്നിംഗ്‌ '. എനിക്കെന്താ ഇവിടെ കാര്യം? (ഞാനും ഒരു സെക്സ്‌ എജ്യുക്കേറ്ററാ!). തെരുവുകുട്ടികള്‍ക്കും യുവാക്കള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും യഥാര്‍ത്ഥ ലൈംഗിക ദിശാബോധം നല്‍കാന്‍ ചുമതലപ്പെട്ടവനായിരുന്നു ഈയുള്ളവന്‍(ഭയങ്കരന്‍!!!!). ക്ലാസ്‌ നയിക്കുന്നത്‌ ഈ രംഗത്ത പ്രഗല്‍ഭന്‍, ഇറ്റലിക്കാരന്‍ ഡോ. ആന്തണി ഗ്രുഗ്നി.

"ലജ്ജിക്കാതെ പറയൂ, എന്താണ്‌ താങ്കള്‍ കണ്ടത്‌?"

ശരിയാണ്‌, ലൈംഗികതയേക്കുറിച്ച്‌ പറയാന്‍ ഒരു സെക്സ്‌ എജ്യുക്കേറ്റര്‍ ഒരിക്കലും ലജ്ജിക്കാന്‍ പാടില്ല. പറയാനൊട്ട്‌ മടിയുമില്ല, എന്നാലും ഇവരുടെയൊക്കെ മുന്നില്‍ വച്ച്‌...

"എന്ത്‌ പ്രത്യേകതയാണ്‌ താങ്കള്‍ അവിടെ കണ്ടത്‌?" ഡോക്ടര്‍ എന്നെ വിടുന്ന മട്ടില്ല. സംഭവത്തേക്കുറിച്ച്‌ പറഞ്ഞത്‌ പൊല്ലാപ്പായോ എന്ന് ഒരു തോന്നല്‍. 'വാത്സ്യയന മഹര്‍ഷി'യെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പറഞ്ഞു, "പ്രത്യേകിച്ച്‌ ഒന്നും കണ്ടില്ല!"

"അവര്‍ പാവാട പൊക്കി കാലകത്തി കാണിച്ചപ്പോള്‍ താങ്കള്‍ അത്‌ കണ്ടിട്ടുണ്ടാവും, തീര്‍ച്ച"

ഇനി പറഞ്ഞില്ലേല്‍ അന്ന് ചുറ്റുമിരുന്നവരും, ഇപ്പോള്‍ നിങ്ങളും എന്നെ തല്ലിക്കൊല്ലും. "ചെറിയൊരു വിടവ്‌ ഞാന്‍ കണ്ടു", എന്നില്‍ ആത്മവിശ്വാസം നിറഞ്ഞു.

"ചെറുതെന്നു പറഞ്ഞാല്‍...?"

ശെടാ, "ദേ ഇത്ര മാത്രം വലുപ്പമുള്ളൊരു വിടവ്‌ " ചൂണ്ടുവിരലിന്റെ ആദ്യ മടക്കില്‍ തള്ളവിരല്‍ ചേര്‍ത്ത്‌ വച്ച്‌ കാണിച്ചു കൊടുത്തു. (ഉദ്ദേശം പറഞ്ഞതാ, ബസ്സില്‍ വച്ച്‌ അളവെടുക്കാന്‍ സാധിച്ചില്ല!) "സ്ത്രീയുടെ ബാഹ്യ ലൈംഗികാവയവം പോലെയായിരുന്നില്ല അത്‌ "(ഈശ്വരാ!!!), ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"Yes, you said it right. I'm proud of you. അതൊരു സ്ത്രീയുടെ ലൈഗികാവയവമല്ല. മൂത്രമൊഴിക്കാന്‍ മാത്രമുതകുന്ന ഒരു വിടവ്‌ മാത്രം" എന്റെ തോളത്ത്‌ തട്ടി അദ്ദേഹം അഭിനന്ദിച്ചു.

ഹൊ! ഞാന്‍ പിന്നങ്ങട്‌ നീണ്ട്‌ നിവര്‍ന്നൊരു ഇരിപ്പിരുന്നു, ക്ലാസ്‌ കഴിയുന്നതു വരെ. തുടര്‍ന്ന് ഹിജഡകളേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കലായിരുന്നു.

പണ്ടെന്റെ അമ്മാവന്‍ പറഞ്ഞത്‌ തന്നെ സത്യം! പിള്ളാരെയെന്നല്ല, ഏതൊരാണിനേയും പിടിച്ച്‌ പൊത്തമണി മുറിച്ച്‌ വിട്ടാല്‍ അവന്‍ 'ഹിജഡ' അല്ലെങ്കില്‍ 'ചക്ക'യാവും. മനുഷ്യശരീരത്തില്‍ രണ്ട്‌ തരം ഹോര്‍മോണും സന്നിഹിതമാണ്‌. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൃഷ്ണം മുറിച്ച്‌ കളഞ്ഞാല്‍ സ്വാഭാവികമായും ശരീരത്തിലുള്ള സ്ത്രീ ഹോര്‍മോണ്‍ ആധിപത്യം സ്ഥാപിക്കും. സ്തനവളര്‍ച്ച, ശബ്ദവ്യതിയാനം മുതലായ ഒട്ടുമിക്ക സ്ത്രൈണ ലക്ഷണങ്ങളും പ്രകടമാകും. ഇവരാണ്‌ നമ്മുടെ നാട്ടില്‍ കാണുന്ന ഹതഭാഗ്യരായ ഹിജഡകള്‍, ഇവര്‍ യഥാര്‍ത്ഥ നപുംസകങ്ങള്‍ അല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
വിക്കിപീഡിയ
ബീബീസി
കുന്നുമ്മേല്‍ധ്യാനം
പാക്കിസ്ഥാനിലെ ഹിജഡകള്‍ (ചിത്രങ്ങള്‍)

ഡോ. ആന്തണി ഗ്രുഗ്നിയുടെ പുസ്തകങ്ങള്‍
‍സെന്റ്‌ പോള്‍സ്‌
കമ്മിനിറ്റ്‌.കോം
വായടക്കൂ.കോം

അവസാനമായി ഞാനിവരെ കാണുന്നത്‌ ഝാന്‍സീ റാണിയുടെ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയ്ക്കാണ്‌. അരികിലെ ഒറ്റസീറ്റില്‍ പകലുറക്കത്തിലായിരുന്ന എന്നെ തഴുകിയുണര്‍ത്തി, ഒരുപറ്റം ചക്കകള്‍. ഒരുവന്‍ വികാരഭരിതമായ ശബ്ദത്തോടെ "രാജാാാാ..." എന്ന് മൊഴിഞ്ഞ്‌ പ്രേമാര്‍ദ്ര നയനങ്ങളാലെ എന്നെയൊന്നുഴിഞ്ഞ്‌ കൈകള്‍ മടക്കി നിവര്‍ത്തി മുന്നോട്ടാഞ്ഞ്‌ ഒരു കൊട്ട്‌. ചക്കകളുടെ തനത്‌ കൈകൊട്ട്‌. അടുത്ത ലക്ഷ്യം എന്റെ പോക്കറ്റ്‌.

"ഒന്ന് പോടപ്പനേ... മേലുഴിയല്ലെ ചെക്കാ... നിനക്കൊന്നും വേറെ പണിയില്ലേ?" തുടര്‍ന്നുള്ള സംഭാഷണങ്ങളെല്ലാം ഒരാണിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്മാര്‍ വിടുന്ന മട്ടില്ല. അല്‍പം കഴിഞ്ഞ്‌ അവരുടെ നേതാവു അവിടെയെത്തി. പ്രായപൂര്‍ത്തിയായ ശേഷം വൃഷ്ണം ചേദിക്കപ്പെട്ടവനാണവന്‍. പുരുഷലക്ഷണങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.

"ഇവന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്‌ കൂട്ടുകാരാ", അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു. അല്‍പ നേരം അവനെന്നെത്തന്നെ തറപ്പിച്ചു നോക്കി. "ഈശ്വരാ, എന്തിനുള്ള പുറപ്പാടാ? അബദ്ധമായി!", ഞാന്‍ കരുതി. ഒന്നും മിണ്ടാതെ അവന്‍ അവിടം വിട്ടു.

ഇതിനിടയില്‍, ചട്ടിച്ചായക്കാരനെ കാത്ത്‌ എന്റെ പോക്കറ്റില്‍ കിടന്നിരുന്ന ചില്ലറത്തുട്ടുകളും അടിച്ചു മാറ്റി മറ്റവന്മാര്‍ സ്ഥലം വിട്ടിരുന്നു. അവന്മാര്‍ ഇനി വല്ല ഏടാകൂടവുമായി തിരിച്ച്‌ വരുമോ എന്ന് ഞാന്‍ ഭയന്നു.

തീവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. പോയത്‌ പോയി, ശല്യമൊഴിഞ്ഞല്ലോ എന്ന് കരുതി ഞാന്‍ മയക്കത്തിലേക്ക്‌ മടങ്ങി. കാലില്‍ പിടിച്ച്‌ ആരോ കുലുക്കുന്നു. കണ്ണുതുറന്ന എന്റെ മുന്‍പില്‍ കാശടിച്ചു മാറ്റിയവന്‍. "മാഫ്‌ കീജിയേ(ക്ഷമിക്കൂ) ഭയ്യാ", ആ നാണയത്തുട്ടുകള്‍ സീറ്റില്‍ വച്ച്‌ ഒരു മിന്നായം പോലെ അവന്‍ മറഞ്ഞു.

11 അഭിപ്രായങ്ങൾ:

Kuttyedathi പറഞ്ഞു...

സ്വാര്‍ത്ഥോ,

ഈ ഒരു രീതിയില്‍ മാത്രമേ ചക്കകള്‍ ഉണ്ടാവുന്നുള്ളൂ എന്നാണോ സ്വാര്‍ത്ഥാ പറഞ്ഞു വരുന്നത്‌ ? ( എനിക്കിതിനെ പറ്റിയൊരു കുന്തവുമറിയില്ലാട്ടോ, യിങ്ങനെ പറഞ്ഞും കേട്ടുമൊക്കെയെല്ലിയോ ഓരോന്നൊക്കെയറിയണത്‌ )

ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ, ഒരു ചക്ക കുട്ടി ഉണ്ടാവുമ്പോള്‍ തന്നെ മറ്റു ചക്കകള്‍ വന്നവനെ അവരുടെ കമ്യൂണിറ്റിയിലേക്കു കൂട്ടിക്കൊണ്ടു പോകുമെന്ന്.. ഇപ്പോ സ്വാര്‍ത്ഥന്‍ പറയുന്നു, ഇവിടെ ആരും ചക്കകളായി ജനിക്കുന്നില്ല മകളേ, ഈ സമൂഹമാണവരെ ചക്കകളാക്കുന്നതെന്ന്...

യേതാണാവോ ശരി ?

ധ്യാനഗുരു ആയിരുന്നു അല്ലിയോ ? ഇപ്പോളുമുണ്ടോ ഈ എക്സ്ട്ര കരിക്കുലര്‍ ആക്റ്റിവിറ്റീെസൊക്കെ ?

സുന്ദരിയായിരിക്കുന്നല്ലോ സ്വാര്‍ത്ഥന്റെ ബ്ലോഗ്‌!!!. തനിയെ ചെയ്ത ഡിസൈന്‍ ആണോ ? മനോഹരമായിരിക്കുന്നു..

Kuttyedathi പറഞ്ഞു...

(വേറാരും കേള്‍ക്കാതെ ചോദിക്കട്ടെ -- യെന്റെ ബ്ലോഗിനെയും ഒന്നു തുന്നുമണിയാക്കി തരാമോ ? എനിക്കുമിച്ചരെ ക്രിയേറ്റിവിറ്റിയൊക്കെ ഉണ്ടെന്നാളുകള്‍ വെറുതെ തെറ്റിദ്ധരിക്കട്ടെന്നേ)

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

മാഷെ, കുട്ട്യേടത്തി, ഈ ഒരു വഴി അല്ലാതെയും ആ വിഭാഗങ്ങള്‍ ഉണ്ടാവാം.. മിക്കവാറും എല്ലാ സസ്തനജീവികളും വളര്‍ച്ചയില്‍ ഹോമോ, ബൈ സെക്ഷ്വാലിറ്റികളിലൂടെ കടന്നു പോകും എന്ന് ശാസ്ത്രഞ്ജര്‍. സാധാരണ രണ്ടാമത്തേതിനു മുന്‍‌തൂക്കം കിട്ടും എങ്കിലും, ചിലരില്‍ ആദ്യത്തേതു രണ്ടാമത്തേതിനെ കീഴടക്കും എന്നും, ഇതിന്റെ കൂടെ ഹോര്‍മോണ്‍ ചേട്ടന്‍(/ചേച്ചി) താളം തെറ്റുമ്പോളാണ്‍ അതു ‘ഇല്ലത്തൂന്നൊട്ടു വിട്വേം ചെയ്തു, എന്നാല്‍ അമ്മാത്തൊട്ടെത്ത്യൂം ഇല്ലാ” എന്ന അവസ്ഥയിലാവുന്നത് എന്നാണ്‍ വിദഗ്ധാഭിപ്രയം..

ശരിയ്കും ആ അവസ്ഥയില്‍ ഉള്ളവരേക്കോണ്ട് അത്ര പ്രശ്നങള്‍ ഇതുവരെ കണ്ടിട്ടില്ല. സമൂഹം അവരെ അവഞ്ജയോടെ കാണുന്നു എന്നതു മാത്രമാണ്‍ പലരുടേയും പ്രശ്നം. ഒരു നല്ല വിഭാഗം അവരുടെ അവസ്ഥയേക്കുറിച്ച് ബോധവാന്മാരും, അതിനാല്‍ മിക്കപ്പോ‍ഴും അന്തര്‍മുഖരും ആണ്‍.

നാം സാധാരണ കാണുന്നവര്‍ ശരിക്കും നപുംസകങ്ങള്‍ അല്ല, അവരായി നടിക്കുന്നവരാണ്‍. പണം പിടുങ്ങാന്‍ ഒരെളുപ്പ വഴി.. ഈ അടുത്തകാലത്ത്, ബാംഗ്ലൂരില്‍ ഒരു ഇന്‍സ്പെക്ടര്‍ ഇതുപോലെ തെണ്ടി ഹഫ്ത പിരിച്ചിരുന്ന ഒരു ടീമിനെ മൊത്തം പിടിച്ച് മാനസികാശുപത്രിയില്‍ ഏല്‍പ്പിച്ചത്രേ.. ഒരാഴ്ച്ച കഴിഞ്ഞപ്പോ എല്ലാം കരഞ്ഞ് കാലു പിടിച്ചു, തുറന്നു വിടണേ എന്നു പറഞ്ഞ്.. അപ്പോ, അടികൊണ്ടാല്‍ എല്ലാ പ്രശ്നവും തീരണമെങ്കി ആദ്യമേ പ്രശ്നം ഉണ്ടാവരുതല്ലോ?

ഇതിനേക്കുറിച്ച് വേണ്ടപ്പെട്ടവര്‍ നടപടി എടുക്കാന്‍ തുടങ്ങിയാല്‍ എല്ലാം നേരെ വഴിക്കു പോകും..

Sreejith K. പറഞ്ഞു...

നിര്‍ത്തിയിടത്ത് നിന്നു തുടങ്ങി കൂടുതല്‍ വിവരിച്ചതിന് നന്ദി സ്വാര്‍ത്ഥാ. നേരത്തെ എന്നെയടക്കം പലരേയും കണ്‍ഫ്യൂഷനിലാക്കി വച്ചതിന് പ്രായച്ഛിത്തമായി :D. ചോദിക്കാന്‍ മടി കാരണം വേണ്ടാന്ന്‌ വച്ചതായിരുന്നു.

വിവരണവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. പ്രയോജനപ്രദവും വിജ്ഞാനപ്രദവുമായ ലിങ്കുകള്‍ക്ക് പ്രത്യേകം നന്ദി.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കുട്ട്യേടത്തീ ചക്കകള്‍ ഈ രീതിയില്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. അവിടെ അമേരിക്കായില്‍ എത്ര ചക്കകളെ കണ്ടിട്ടുണ്ട് ഇതുവരെ? ഈ വിഭാഗം ഇന്ത്യയിലും പാക്കിസ്ഥാനിലും ആണ് ഉള്ളത്. നപുംസകങ്ങള്‍ (Hermophrodites) വേറെ. അവ അത്യപുര്‍വ്വ ജന്മങ്ങളാണ്. ലോകത്ത് അവരുടെ എണ്ണം നാമ മാത്രവും. നമ്മളെല്ലാം കേട്ടിരിക്കുന്നത് ഒരേപോലെയുള്ള കഥകളാണ്. സത്യം തികച്ചും വ്യത്യസ്തവും.

അയ്യൊ പെങ്ങളേ, ഇത് ധ്യാന സംഘം ആയിരുന്നില്ലാ. ഒണ്‍ലി സാമൂഹ്യ പ്രവര്‍ത്തനം. വീഡിയോ ഡോക്യുമെന്ററിക്കാരനായി ഇവരുടെ കൂടെ കൂടിയതാ.

(ബ്ലോഗ് ഡിസൈന്‍ ഞമ്മളത് തന്നെ. ഇങ്ങക്ക് മേണെങ്കില് കൊട്ടേഷന്‍ അയക്കാന്ന്....)

ശനിയാ ശരിയാണ്, വിഭാഗങ്ങള്‍ ഉണ്ടാകാം. താങ്കള്‍ സൂചിപ്പിച്ച അവസ്ഥയില്‍ ഉള്ളവര്‍ അന്തര്‍മുഖരും അധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തവരുമാണ്. ഞാന്‍ പരാമര്‍ശിച്ച ‘ചക്ക’കളാകട്ടെ ലൈംഗിക തൊഴിലും പണപ്പിരിവും ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരും. പുനരധിവാസമാണ് സ്വീകരിക്കാവുന്ന നടപടികളിലൊന്ന്. പക്ഷേ അത് അട്ടയേ പിടിച്ച് മെത്തയില്‍ കിടത്തുന്ന പോലെയാകുന്നതാണ് ഞാന്‍ കണ്ടിരിക്കുന്നത്.

ശ്രീജിത്ത് ഈവക കാര്യങ്ങള്‍ എന്നോട് ചോദിക്കാന്‍ ഒട്ടും മടിക്കേണ്ട. എന്നാലാവും വിധം, സഭ്യതയുടെ ഭാഷയില്‍ മറുപടി തരാം :)

nalan::നളന്‍ പറഞ്ഞു...

രണ്ടും ഇപ്പോഴാ വായിച്ചത്.
പകര്‍ന്നുതന്ന അറിവുകള്‍ക്ക് നന്ദി. നൂറ് ശതമാനം കേസുകളും ഈ രീതിയില്‍ മാത്രമേ ഉണ്ടാകാറുള്ളൂവെങ്കില്‍( മുറിച്ചുകളയല്‍), ഇതു മനപ്പൂര്‍വ്വമല്ലേ മിക്കപ്പോഴും.
അങ്ങനെവരുമ്പോള്‍ ആര്, എന്തിനു? ഈ ക്രൂരതയെ ചെറുക്കാന്‍ പോന്ന നിയമങ്ങളില്ലേ?

Activevoid പറഞ്ഞു...

സ്വാര്‍ഥാ,
ബ്ലൊഗ് വയിച്ചപ്പോള്‍ ആകെകൂടി കണ്‍‍ഫ്യുഷന്‍...പിന്നെ ഗൂഗിള്‍ സെര്‍ചിയപ്പൊള്‍...സൂക്ഷ്മ വ്യത്യാസങ്ങള്‍ ഉള്ള പല റ്റെര്‍മിനൊലൊജ്ജീ മനസിലായി. പക്ഷെ ഇപ്പൊഴ് ഇവരുടെ പെരില്‍ ശനിയന്‍ പറഞ്ഞതുപ്പൊലെ "പെരു ചീത്തയാക്കാന്‍” ധാരാളം പെര്‍ ഇറങ്ങിയിട്ടുണ്ട്.
അവതരണം നന്നായിയിരിക്കുന്നു.

Unknown പറഞ്ഞു...

സ്വാര്‍ഥാ, ബഷീര്‍ ഒരു "ചക്ക"യെപ്പറ്റി "ശബ്ദങ്ങള്‍" എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്‌. അവര്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനെപ്പറ്റിയും ചെറിയ ഒരു വിവരണം ഉണ്ട്‌... (സ്വാര്‍ഥന്‍ എഴുതിയ പോലെ വിശദമായി ഇല്ല കേട്ടോ) അത്‌ വലിയ ഒരു വിവാദം സൃഷ്ടിച്ചുവെന്നാണോര്‍മ്മ.. പിന്നീട്‌ "പാത്തുമ്മയുടെ ആടി"ല്‍ അത്‌ "ഘോര ഘോരമായ വിമര്‍ശന പീരങ്കി ഉണ്ടകള്‍ തിന്ന പുസ്തകമാണെ"ന്ന്‌ പറയുന്നുണ്ട്‌..

ദേവന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ദേവന്‍ പറഞ്ഞു...

androgyny എന്ന ലിംഗരാഹിത്യമാണ്‌ ഹിജിടകള്‍ക്ക്‌ (എഴുതാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്‌െന്നതിനാല്‍ ആ വാക്ക്‌ വിക്കിയില്‍ സേര്‍ച്ചിയാല്‍ വിശദവിവരം കിട്ടുമെന്നറിയിക്കട്ടേ). സ്വയം ഹിജിഡ ആകുന്നവര്‍ പലരും transvest അഥവാ ചുരിദാറിട്ട ചേട്ടന്മാര്‍ മാത്രമാണ്‌ (പ്രയോഗത്തിനു ക്രെഡിറ്റ്‌ മലയാളവേദി ചാറ്റര്‍മാര്‍ക്ക്‌- ചാറ്റില്‍ റ്റ്രാന്‍സ്വെസ്റ്റ്‌ അസുഖക്കാരെ എപ്പ്പോഴും കാണാം) . ചിലര്‍ ഭംഗം വന്ന അംഗങ്ങളുമായി ജനിക്കുന്നു, മറ്റു ചിലര്‍ മനപ്പൂര്‍വ്വം ലിംഗഛേദം വരിക്കുന്നു. ഇങ്ങനെ വരിയുടക്കപ്പെട്ടവരെ eunuch എന്നു വിളിക്കും. ബാഹ്യമായി പെണ്ണിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ള ആണിനെ pseudonymph എന്നും വിളിക്കും.

hermaphrodite എന്നാല്‍ നപുംസകമല്ല, ഉഭയലിംഗ ജീവിയാണ്‌ അതായത്‌ ഒരേ സമയം സ്ത്രീയും പുരുഷനുമാണെന്നര്‍ത്ഥം.

ഇതെല്ലാം വത്യസ്ഥമായ കാര്യങ്ങളെങ്കിലും പൊതുവില്‍ ലിംഗവിവേചനത്തില്‍ കുഴപ്പം സംഭവിച്ചവരെയെല്ലാം നാട്ടുകാര്‍ നപുംസകമെന്നാണ്‌

Obi T R പറഞ്ഞു...

ഏതായലും കുറെ തെറ്റിധാരണകള്‍ മാറികിട്ടി..കൂടെ കുറെ പുതിയ അറിവുകളും കിട്ടി.. thanks ഉണ്ടേ സ്വര്‍ത്ഥാ..comment വഴി കൂടുതല്‍ വിവരങ്ങല്‍ തന്ന ബാക്കിയുള്ളവര്‍ക്കും thanks

-ഒബി