ബുധനാഴ്‌ച, മാർച്ച് 08, 2006

നഗ്നസത്യം

ഈ ടീംസിനെ ആദ്യമായി കാണുന്നത്‌ മുംബയില്‍ വച്ചാണ്‌. മൂന്നാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ടൂറാന്‍ വന്നതായിരുന്നു ഞാന്‍. അയല്‍ ഫ്ലാറ്റിലെ സഹൃദയരുടെ come...go...down...play എല്ലാം കേട്ട്‌ അവശനായി അധികാരിവര്‍ഗ്ഗത്തിന്‍ മുന്‍പാകെ കേണു. ഉപാധികളേയും, അച്ചടക്ക നടപടികളേക്കുറിച്ച്‌ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളേയും തത്വത്തില്‍ അംഗീകരിച്ച്‌ ഞാന്‍ പാഞ്ഞു. ഗോവണിത്താഴത്തുനിന്നും സഹൃദയര്‍ കുട്ടം കൂട്ടമായി മുകളിലേക്ക്‌, "ബാഗോ, ബാഗോ, ചക്കാ ലോഗ്‌ ആരെ".

നാട്ടില്‍ നിന്നും ചക്ക കൊണ്ടുവന്നത്‌ ഇവരെങ്ങിനെ അറിഞ്ഞു! ഞാന്‍ ആഞ്ഞു മണം പിടിച്ചു. ഹാ, പഴുത്തിട്ടുണ്ട്‌. "ബാഗോ.....ജല്‍ദീ....വോ ലോഗ്‌ തുംകൊ ഡൂണ്ട്‌ കെ ആരെ.....", എന്ന് ആദ്യം മുകളിലെത്തിയവന്‍. ആകാശവാണിയിലെ 'സമ്പതി വാര്‍ത്താ സുയന്താ' കേട്ട പോലെ ഞാന്‍! പിന്നെ കേട്ടത്‌ പാറയില്‍ ചിരട്ട എന്നപോലെ രാഗവിസ്താരവും കൈത്താളവും അടുത്ത്‌ വരുന്നത്‌. എന്തായാലും സംഗതി പന്തിയല്ല എന്ന് മാത്രം മനസ്സിലായി. ഞാന്‍ തിരിച്ചോടി.

വാതിലിനു പുറത്ത്‌, പേടിപ്പിക്കുന്ന സ്വരത്തില്‍ കൈകൊട്ടും പാട്ടും. ഒരു പട തന്നെയുണ്ട്‌. മറഞ്ഞിരുന്ന് ഞാന്‍ കണ്ടു, പെണ്‍ വേഷം കെട്ടിയ കുറേപ്പേര്‍. അവര്‍ അമ്മാവനുമായി തര്‍ക്കിക്കുന്നു, തഴുകുന്നു. ഞാന്‍ ഉള്‍വലിഞ്ഞു.

"അവര്‍ക്കറിയണം, നിങ്ങള്‍ പുതിയ തമസക്കാരാണോന്ന്. പങ്ക്‌ വേടിക്കാന്‍ വന്നതാ." രംഗം ശാന്തം, ഒളിസങ്കേതത്തില്‍ നിന്ന് ഞാനും പെങ്ങളും പുറത്തേക്ക്‌. എന്നെ കണ്ടതും അമ്മ, "നിന്നോട്‌ പറഞ്ഞതല്ലേ പുറത്ത്‌ കളിക്കാന്‍ പോവേണ്ടാന്ന്?".

"അവര്‌ കാണാഞ്ഞത്‌ നന്നായി. നിന്റെ പൊത്തമണി മുറിച്ച്‌ കൊണ്ടേയേനെ!," അമ്മാവന്റെ കമന്റ്‌.

പിന്നീടുള്ള മുംബൈ ടൂറുകളില്‍ എന്റെ കണ്ണുകള്‍ ആദ്യം പരതിയിരുന്നത്‌ 'ചക്ക'കളെയാണ്‌. എനിക്കെന്റെ പൊത്തമണി കാത്ത്‌ സൂക്ഷിക്കണമല്ലോ, അതില്ലാതെ എങ്ങിനെ മൂത്രമൊഴിക്കും!

വളരും തോറും മനസ്സിലായി, പൊത്തമണി മൂത്രമൊഴിക്കാന്‍ മാത്രമുള്ളതല്ലെന്ന്. 'റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍' ഒരുപാട്‌ ലഭ്യമാകുന്ന കാലമാണല്ലോ കൌമാരം! എന്നാല്‍, ഈ വക റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ പറഞ്ഞു തന്നതും അഭിനവ 'വാത്സ്യായനന്‍'മാരില്‍ നിന്നും കേട്ടറിഞ്ഞതും പ്രകാരമുള്ള ചക്കകള്‍ അഥവാ ഹിജഡകള്‍ യഥാര്‍ത്ഥത്തില്‍ നപുംസകങ്ങളല്ലെന്ന് മനസ്സിലാക്കാന്‍ കാലം കുറച്ചെടുത്തു!!

സാഹചര്യങ്ങളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മുംബയില്‍ ചേക്കേറിയപ്പോഴാണ്‌ ചക്കകളെ അടുത്തറിഞ്ഞു തുടങ്ങിയത്‌. ഡബിള്‍ ഡെക്കര്‍ ബസ്സിലും ഇലക്ട്രിക്‌ ട്രെയിനിലും ചൌപ്പാട്ടിയിലും നിത്യേന ഇവരെ കാണാറായി; മഹാനഗരത്തിന്റെ അവിഭാജ്യഘടകമെന്നോണം.

ആ ദിവസം അന്ധേരിയില്‍ നിന്നും സാത്‌ഭംഗ്ലയിലേക്ക്‌ ജോലിക്ക്‌ പോയത്‌ ഡബിള്‍ ഡെക്കറിന്റെ മുകള്‍ത്തട്ടിലിരുന്നായിരുന്നു. വലിയ തിരക്കൊന്നുമില്ല. നാലഞ്ച്‌ സ്ത്രീകള്‍, പത്തിരുപത്‌ പുരുഷന്മാര്‍, ഒരു പറ്റം ചക്കകള്‍. ഞാനിവരേയും ശ്രദ്ധിച്ചങ്ങിനെ ഇരുന്നു. എന്റെ പൊത്തമണി...

സൌമ്യമായി തുടങ്ങിയ അവരുടെ സംഭാഷണം മെല്ലെ മെല്ലെ അശ്ലീലത്തിലേക്ക്‌ കടന്നു. തലേന്ന് രാത്രിയിലെ ഇടപാടുകാരുമായുള്ള രതിക്രീഡകള്‍ പങ്ക്‌ വയ്ക്കുകയാണ്‌ അവര്‍. മറാഠി കലര്‍ന്ന ഹിന്ദിയിലും തമിഴിലും, അറപ്പുളവാക്കുന്ന വിവരണം. ഞാന്‍ ചുറ്റും നോക്കി. സ്ത്രീകള്‍ 'രാമ നാമം സത്യം' എന്നോ, Hail Mary full of grace(നന്മ നിറഞ്ഞ മറിയമേ സ്വസ്തി) എന്നോ ജപിച്ചുകൊണ്ട്‌ നിസ്സംഗരായി ഇരിക്കുന്നു. ആണുങ്ങളുടെ തൊലിയുരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായമുള്ള ഒരു മറാഠി സഹികെട്ട്‌ വിളിച്ചുപറഞ്ഞു, ഒന്ന് മിണ്ടാതിരിക്കാന്‍.

കളഞ്ഞു, കടന്നല്‍ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞു. ഇനി ഓടുകയേ നിവൃത്തിയുള്ളൂ. ഷോ തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകള്‍ സദസ്സ്‌ കലിയാക്കി. ഗോവണിപ്പടിയില്‍ തിക്കും തിരക്കും. ഞാനൊന്ന് തീരുമാനിച്ചു, ഇന്നേതായാലും ഇത്‌ കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം. എന്റെ പൊത്തമണി വേണേല്‍ പോട്ടെ!

ആഭാസനൃത്തം അരങ്ങ്‌ തകര്‍ക്കുകയാണ്‌. അകമ്പടിയായി കൈകൊട്ടിപ്പാട്ടും. ഒരുവള്‍(ഈ ദിവസം വരെ സ്ത്രീലിംഗ പദങ്ങളാണ്‌ ഇവര്‍ക്ക്‌ ഞാന്‍ ചാര്‍ത്തിക്കൊടുത്തിരുന്നത്‌) ദാവണി വലിച്ചെറിഞ്ഞ്‌ ഒറ്റ വലിക്ക്‌ തന്റെ ബ്ലൌസ്‌ തുറന്നു. (ബാലന്‍ കെ നായരൊക്കെ ഇവരെ കണ്ട്‌ പഠിക്കണമായിരുന്നു.) കവികള്‍ പാടാറുള്ള കൂമ്പിയ താമരമൊട്ടുകള്‍; ഇതൊരുമാതിരി ഒടിഞ്ഞു തൂങ്ങിയ താമരമൊട്ടുകള്‍. അല്‍പം പോലും കാത്തിരിക്കേണ്ടി വന്നില്ല, അവള്‍ ഇരുകൈകളും കൊണ്ട്‌ പാവാട വാനോളം ഉയര്‍ത്തി. പ്രതീക്ഷിച്ചപോലെ, അടിവസ്ത്രം ഇല്ല. ദീര്‍ഘകാലത്തെ എന്റെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ കണ്ണുകള്‍ ലക്ഷ്യം കണ്ടു. അന്നാദ്യമായി ഞാനറിഞ്ഞു, ആ നഗ്നസത്യം...

(ഒന്ന് മൂത്രമൊഴിച്ചിട്ട്‌ വരാമേ... അതുവരെ ഈ ചക്ക കാണുക)

17 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കൈരളി പീപ്പിള്‍ ചാനല്‍ കഴിഞ്ഞ ആഴ്ച സംപ്രേക്ഷണം ചെയ്ത 'നുണക്കഥ'യുടെ എപ്പിസോഡില്‍ 'റ്റ്വിങ്കിള്‍ റ്റ്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന പുതിയ ചിത്രത്തേക്കുറിച്ച്‌ ചില വിശേഷങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കാഥാകൃത്തായ ശ്രീ വയലാര്‍ മാധവന്‍കുട്ടി കേന്ദ്രകഥാപാത്രമായ നപുംസകത്തേക്കുറിച്ച്‌ പരാമര്‍ശിക്കുകയുണ്ടായി. നപുംസകം എന്നാല്‍, സ്ത്രീപുരുഷ ലൈഗികാവയവങ്ങള്‍ ഒന്നിച്ച്‌ ഒരു മനുഷ്യനില്‍ ഉണ്ടാകുന്ന അവസ്ഥ(Hermaphrodites) ആണത്രേ. സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ എനിക്കിത്‌ കേട്ടിട്ട്‌ ചൊറിഞ്ഞു വന്നു. ഈ പോസ്റ്റ്‌ തയ്യാറാക്കിയ ശേഷവും, "തള്ളേ, കലിപ്പ്‌ തീരണില്ലല്ല്."

കണ്ണൂസ്‌ പറഞ്ഞു...

ദൈവമേ, ഞാന്‍ കണ്‍ഫൂഷ്യസ്‌ ആയല്ലോ. ഇനിയിപ്പോ ഛക്കയെന്താ നപുംസകമെന്താ വയലാര്‍ മാധവങ്കുട്ടിയുടെ ഹീറോയെന്താ എന്നൊക്കെ വേര്‍തിരിച്ചറിയാന്‍ എന്താ ഒരു വഴി?

ദേവന്‍ പറഞ്ഞു...

സ്വാര്‍ത്ഥാ,
ആ ഗോളത്തിലെ സിനിമാ വ്യവസായം പ്രതിസഞ്ച്ചിയിലായെന്ന് അറിഞ്ഞില്ലേ? അവരുടമ്മേടെ ചെയര്‍മാന്‍ പറഞ്ഞിരിക്കുന്നത് ഏറ്റവും ചിലവു കുറഞ്ഞ തീം മാത്രമെടുത്ത് ബോക്സ് ഓഫീസിലെ ക്ഷീണം പരിഹരിക്കാനാ.

ഇതിപ്പോ ദ്വിലിംഗേട്ടനെ മുഖ്യകഥാപാത്രമാക്കിയാല്‍ ഒറ്റയടിക്ക് നായകനും നായികയുമായില്ലേ? കാശെത്ര ലാഭിച്ചു!!

ചില നേരത്ത്.. പറഞ്ഞു...

ബസന്ത് നഗറിലെ ബീച്ചില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍, എട്..ദുഡ്ഡ് എട്..അഞ്ച് രൂപാ കൊട് എന്നും പറഞ്ഞ് കുറേ പേര്‍(ചക്കകള്‍).മുംബൈവാലാ സുഹൃത്ത് പറഞ്ഞു. എന്തെങ്കിലും കൊടുത്തേക്ക് ഇല്ലെങ്കില്‍ കവിളില്‍ പതിയുന്ന ചുംബനം മരിക്കുവോളം ഓര്‍മ്മിക്കേണ്ടി വരുമെന്ന്.
തുണി പൊക്കുന്നതിനേക്കാള്‍ അപകടം തോന്നിയതിനാല്‍ അഞ്ചു രൂപ നോട്ട് കൊടുത്തവരില്‍ നിന്നും രക്ഷപ്പെട്ടു.

സൂഫി പറഞ്ഞു...

സൂത്രധാരന്‍ സിനിമയിലെ ലീലാകൃഷ്ണന്‍ എന്ന സലിം കുമാറിന്റെ കഥാപാത്രത്തെപ്പോലെ.. ഉദരനിമിത്തം ബഹുകൃത വേഷം' എന്നാണ്‌ ഇത്തരം ജന്മങ്ങളെക്കുറിച്ചു എനിക്കു തോന്നിയിട്ടുള്ളത്‌..
‍ഷണ്ഡജന്മവും വിറ്റ്‌ കാശാക്കുന്നവര്‍...

.::Anil അനില്‍::. പറഞ്ഞു...

അപ്പോഴേ സ്വാര്‍ത്ഥാ മൂത്രമൊഴിച്ചിട്ട് പോയി വരിക്കച്ചക്ക തിന്നോളൂ. :)
‘ഛേ’ തുടങ്ങുന്നേനുമുമ്പേ ആ ലൈനില്‍ ഒന്നു തുടക്കമിട്ടതല്ലല്ലോ അല്ലേ?

കലേഷ്‌ കുമാര്‍ പറഞ്ഞു...

ഉദരനിമിത്തം ബഹുകൃതവേഷം!
സ്വാര്‍ത്ഥാ കലക്കി!

ശ്രീജിത്ത്‌ കെ പറഞ്ഞു...

സ്വാര്‍ത്ഥനു പകരം കുമാറോ, തുളസിയോ, ദേവനോ മറ്റൊ ആയിരുന്നു ഈ ദൃശ്യം കണ്ടിരുന്നതെങ്കില്‍ ഈ കഥക്കു പകരം ഒരു പടം വന്നേനെ പോസ്റ്റ് ആയിട്ട്. അയ്യോ !!! ആലോചിക്കാന്‍ പോലും വയ്യ.

കണ്ണൂസ്‌ പറഞ്ഞു...

അതായിരുന്നു ജിത്തേ നല്ലത്‌. എന്നാല്‍ പിന്നെ ഞാന്‍ കണ്‍ഫൂഷ്യസ്‌ ആവില്ലായിരുന്നു.


-------- തീര്‍ക്കണമേ..

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കണ്ണൂസേ തന്റെ കണ്‍ഫ്യൂഷന്‍ തുടര്‍ പോസ്റ്റില്‍ തീര്‍ക്കാം

ദേവോ കാശൊരുപാട് പൊടിച്ചെന്നാ കേക്കണെ. ഇളയ രാജന്‍ പടിഞ്ഞാറൂന്ന് വല്യ വായില്‍ പാടുന്നോരെയൊക്കെ കൊണ്ടുവന്ന് പാടിപ്പിച്ചിട്ടുണ്ടത്രേ. പടമിപ്പോഴും പെട്ടിയില്‍ തന്നെ. കള്ള സീഡി ഇറങ്ങാന്‍ സമയമായല്ലോ. ദുബായിലോട്ടൊന്നും എത്തിയില്ലേ?

ഇബ്രൂ നീ ഭാഗ്യവാന്‍

സൂഫീ ഉദരനിമിത്തം മാത്രമല്ല സൂഫി, ചില കഥകള്‍ ഞെട്ടിക്കുന്നതാണ്.

അനിലേ :) കാത്തിരുന്ന് കാണുക

കലേഷേ നന്ദി ഡാ

ശ്രീജിത്തേ തനെ തന്നെ, അന്നെന്റെ കയ്യില്‍ ക്യാമറ ഇല്ലാതിരുന്നത് ഭാഗ്യം

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

കണ്ണുകൾ മണി നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടില്ലേ..
ആശ്വസിക്കാം...!

buddyjeevs പറഞ്ഞു...

you never can be a swarthan...as long as you share your blogs with us like this...thanks yaar...it was nice reading your blogs as you got some different style...(buddhu?)jeevs:)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയപ്പെട്ട ബുദ്ധിജീവ്സ്,
സന്ദര്‍ശനത്തിനു നന്ദി :)

ഈമെയിലിനു മറുപടി കണ്ടില്ല! :(

സ്വാര്‍ത്ഥന്‍ പറഞ്ഞു...

മേഘങ്ങളേ,
താങ്കള്‍ക്കും നന്ദി :)

വിശാല മനസ്കന്‍ പറഞ്ഞു...

കമന്റാന്‍ വിട്ടുപോയി.:(

ഞാനും ‘ഇവരെ‘ ആദ്യമായി മുഖധാവില്‍ ദര്‍ശിച്ചത്, ബോംബെയില്‍ ഒരു ട്രാഫിക് സിഗ്നലില്‍ വച്ചാണ്.

ഓട്ടോയിലിരുന്ന എനിക്കൊരൊ റോസപ്പൂ നീട്ടിക്കൊണ്ട്, തെങ്ങടിച്ചാ‍ല്‍ പന വീഴുന്ന സൈസില്‍ ബോഡിയുള്ള ഒരു ഗഡി ചുണ്ടുകടിച്ച് ‘ഐ ലവ് യൂ ഡാ..’ ന്ന് പറഞ്ഞു.

പേടിച്ച് മൂഡ് ഔട്ടായ ഞാന്‍, ഒന്നും കണ്ടുമില്ല കേട്ടുമില്ല എന്ന റോളില്‍ ‘പോടാ‍ അവിടന്ന്’ എന്ന് മനസ്സില്‍ പറഞ്ഞ് പുറം തിരിഞ്ഞിരുന്നു.

സിഗ്നല്‍ ചാലുവാകുന്നതുവരെ എന്റെ പുറത്ത് മാന്തി മാന്തി എന്തൊക്കെയൊ പറഞ്ഞോണ്ടിരുന്നു ആള്‍. ഞാന്‍ മാന്തലറിയാത്തപോലെ ഇരുന്നിരുന്ന് അവസാനം ഓട്ടോ നീങ്ങിയപ്പോള്‍ ആ മാന്യദ്ദേഹം എന്നെയും എന്റെ അച്ഛനെയും ഫ്രഷ് നാല് തെറിയും പറഞ്ഞ് ആശീര്‍വദിച്ചു വിട്ടു.

വിശാല മനസ്കന്‍ പറഞ്ഞു...

:) testing

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിശാലോ,
താങ്കള്‍ മുഖധാവില്‍ ദര്‍ശിച്ച മുംബൈയ്യുടെ മാനസപുത്രരേക്കുറിച്ച് ബാക്കി ഇവിടെ കാച്ചിയിട്ടുണ്ട്...
കണ്ണൂസേ തന്റെ കണ്‍ഫ്യൂഷനും ഇതോടെ തീരുമെന്ന് കരുതുന്നു.