തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

മണ്ണിട്ടാല്‍ താഴൂല്ല

മണ്ണിട്ടാല്‍ താഴൂല്ല, മണ്ണിട്ടാല്‍ താഴൂല്ല, തലേന്ന് ആലുവാ മണല്‍പ്പുറത്ത്‌ പോയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്‌ ശങ്കരേട്ടന്‍.

കൊടുങ്ങല്ലൂര്‌ന്ന് ബസ്സീ കേറിയതേ ഓര്‍മ്മയുള്ളൂ. ഉറങ്ങിയെണീറ്റപ്പം യെന്താ തെരക്ക്‌, ഹൊ!!!

എവിടെയാ ശങ്കരേട്ടാ, മണ്ണിട്ടാല്‍ താഴാത്തത്‌?, അല്‍പം അവജ്ഞയോടെ കുരുത്തക്കൊള്ളി വാസു.

ശങ്കരേട്ടന്‌ ചോദ്യം തീരെ പിടിച്ചില്ല.

ആലുവാ മണപ്പുറത്താ വാസൂ, കേള്‍വിക്കാരിലൊരാള്‍

‍ശങ്കരേട്ടനെന്താ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലുമില്ലാത്തെ?, വാസുവിന്റെ ചോദ്യം കേട്ട്‌ ശങ്കരേട്ടന്‍ മുഖം തിരിച്ചു.

മണപ്പുറത്തെ ഉറക്കമൊക്കെ സുഖമായിരുന്നോ?, ശങ്കരേട്ടനെ വിടാന്‍ വാസു ഒരുക്കമല്ല.

നീയും പോയിരുന്നോ വാസൂ മണപ്പുറത്ത്‌?

പിന്നില്ലേ, ഇന്നലെ മണലിറക്കാന്‍ ഗോതുരുത്ത്‌ കടവില്‍ ചെന്നപ്പോള്‍, വാറ്റടിച്ച്‌ മണലിന്റെ പുറത്ത്‌ കിടക്കുകയായിരുന്നു ഈ ശങ്കരേട്ടന്‍. എന്നെ കണ്ട ഭാവം നടിച്ചില്ല, കള്ളന്‍!!!

ഏവര്‍ക്കും ശിവരാത്രി ആശംസകള്‍!!!

10 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഈ രാത്രിയില്‍ ഉറക്കമൊഴിച്ചിരിക്കുന്നവര്‍ക്കെല്ലാം ആശംസകള്‍ ദേ ഇവിടെ

ദേവന്‍ പറഞ്ഞു...

അച്ഛനുമമ്മയും കാണാതെ
അമ്പലക്കെട്ടിലടുക്കളയില്‍
അരമനപ്പായസം ഉരുളിയോടെ
ഉണ്ണി ഗണപതിയുണ്ണും ശിവരാത്രി..

ഉറക്കമിളക്കാന്‍ വയ്യാ, നാളെ കിളക്കാന്‍ പോണം.
ജോലിയെടുത്താലേ കൂലിയുള്ളു എന്നാ ഇവിടെ നിയമം. എന്തരെല്ലാം നിയമങളെന്റമ്മച്ചീ!

സാക്ഷി പറഞ്ഞു...

വൈകിപ്പോയി. എങ്കിലും 'ശിവരാത്രി ആശംസകള്‍!!!'

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ദേവാ തിരിച്ചു വന്നൂല്ലെ? ബൂലോഗത്തേക്ക് കയറ്റേണ്ട എന്ന് വിചാരിച്ചതാ, വൈകിയതിന്. ഇനിയേതായാലും വക്കാരീം കൂടി വന്നോട്ടെ. എന്നിട്ടാവാം ശിക്ഷ നടപ്പിലാക്കുന്നത്!!

സാക്ഷീ നന്ദി

സ്വാര്‍ത്ഥന്‍ പറഞ്ഞു...

‘പിന്മൊഴികളുടെ’ പുതിയ കെട്ടും മട്ടും വളരെ മനോഹരമായിട്ടുണ്ട്. ആരെങ്കിലും ഇതേക്കുറിച്ച് പരാമര്‍ശിച്ചുവോ?
പിന്നണിയില്‍ നമുക്കുവേണ്ടി ഉറക്കമിളക്കുന്ന ചിലരുണ്ട്. അവരെ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു, നന്ദി പറയുന്നു.

ശ്രീജിത്ത്‌ കെ പറഞ്ഞു...

ഇപ്പോഴാ ഞാനും ശ്രദ്ധിക്കുന്നത്. കലക്കിയിട്ടുണ്ട് ടെം‌പ്ലേറ്റ്. അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍.

അല്ല, ആരാ അതിന്റെ പിന്നിലുള്ളവര്‍? സിബു?, വിശ്വപ്രഭ? പിന്നെയോ?

ഡ്രിസില്‍ പറഞ്ഞു...

പിന്‍മൊഴികള്‍ പഴയ ടെംബ്ലേറ്റ്‌ തന്നെയായിരുന്നു നല്ലതെന്ന് എനിക്ക്‌ തോന്നുന്നു. ആ പച്ച ടെംബ്ലേറ്റ്‌. ഞാന്‍ ലീഗ്‌-കാരനൊന്നുമല്ല ട്ടൊ..!! പിന്‍മൊഴികള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ നല്ല കരങ്ങള്‍ക്ക്‌ ഇനിയും ശക്‍തിയേറട്ടെ എന്ന് ആശംസിക്കുന്നു..

പെരിങ്ങോടന്‍ പറഞ്ഞു...

പിന്മൊഴികളുടെ ഇത്തവണത്തെ ടെമ്പ്ലേറ്റ് ബ്ലോഗറിന്റെ ഉപജ്ഞാതാവായ പൈരാ ലാബ്സിലെ ഇവാന്‍ വില്യംസിന്റെ ഡിസൈനാണു്. ആയതില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയതു് ഈയുള്ളവനാണു്. ഇതിനു മുമ്പത്തേതു വിശ്വം ചെയ്ത ഡിസൈനായിരുന്നു, കളര്‍ കുറച്ചു overuse ചെയ്തിരിക്കുന്നുവെന്നു തോന്നിയതിലാണു് അതുപേക്ഷിച്ചു കുറേകൂടി broad appeal കിട്ടാവുന്ന muted colors ഉപയോഗിച്ചുള്ള ഈ തീം തിരഞ്ഞെടുത്തതു്.

വിശാല മനസ്കന്‍ പറഞ്ഞു...

പിന്മൊഴികള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പെരിങ്ങോടനും വിശ്വത്തിനും മേറ്റെല്ലാവര്‍ക്കും എന്റെയും എന്റെ 'കമ്പനിയുടേയും' നന്ദിയും സ്നേഹഹവും അറിയിക്കുന്നു.!

കലേഷ്‌ കുമാര്‍ പറഞ്ഞു...

സ്വാര്‍ത്ഥാ, പോസ്റ്റ് നന്നായിട്ടുണ്ട്! ബിലേറ്റഡ് ശിവരാത്രി ആശംസകള്‍!

പിന്മൊഴികളുടെ പുതിയ കെട്ടും മട്ടും ഞാ‍നും ശ്രദ്ധിക്കുന്നതിപ്പോഴാണ്. നന്നായിട്ടുണ്ട്!

ബൂലോഗക്കൂട്ടായ്മയും പിന്മൊഴികളും ഒക്കെ സ്മൂത്തായി പോകുന്നതിന്റെ പിന്നില്‍ നിശബ്ദമായി, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ പലതുണ്ട് - പ്രധാനമായും സിബു, വിശ്വേട്ടന്‍, രാജ്... അവരുടെയൊക്കെ സമയത്തിനും പ്രയത്നങ്ങള്‍ക്കുമൊക്കെ എങ്ങനെയാ നന്ദി പ്രകാശിപ്പിക്കുക? എല്ലാ‍വര്‍ക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!