വെള്ളിയാഴ്‌ച, ജനുവരി 20, 2006

കൂട്ടുകഥ - 3

"മാള, പൊയ്യ, പൂപ്പത്തി..."

എഴുപതുകളില്‍ 'മാള'യില്‍ നിന്ന് പൊയ്യ, പൂപ്പത്തി, കോട്ടപ്പുറം വഴി എറണാകുളത്തേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ഉണ്ടായിരുന്നു. 'റുക്‍മണി' മൂപ്പത്തിയുടെ മകളെ കൊടുത്തിരിക്കുന്നത്‌ 'എര്‍ണാകുള്‍ത്തേക്കാ'. വരാപ്പുഴയിലെ ചെട്ടിഭാഗത്തുനിന്നും മൂപ്പത്തി ബോട്ടില്‍ കയറി.

എറണാകുളത്ത്‌ ബോട്ടിറങ്ങിയ മൂപ്പത്തി നേരെ ബസ്റ്റാന്റിലേക്ക്‌ നടന്നു.

"വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ..."

"എന്തോര്‍ പണ്ടാറമാണ്‌ സങ്ങാതീ, നമ്മ്ടെ മോള്‍ക്ക്‌ വൈറ്റ്‌ലുള്ളത്ത്‌ ഈ പണ്ടാറം എങ്ങനേ അറിഞ്ഞു?" വൈറ്റിലയ്ക്ക്‌ പോകുന്ന ബസ്സിലെ കിളിയെക്കണ്ട്‌ മൂപ്പത്തി അതിശയിച്ചു.

മകളുടെ വീട്ടിലെത്തുന്നതുവരെ ഒരേ ചിന്തയായിരുന്നു മൂപ്പത്തിയുടെ മനസ്സില്‍, " തിര്‍മല്‍ തേവാ, എര്‍ണാകുളം എര്‍ണാകുളം എന്ന് പര്‍ഞ്ഞൂ, കുളം നംക്ക്‌ കാണാന്‍ കൊട്‌ത്തില്ലല്ലോ!"

മൂന്ന് ദിവസം മകളുടെ കൂടെ താമസിച്ച മൂപ്പത്തി, തിരിച്ച്‌ പോരാന്‍ എര്‍ണാകുളം ബോട്ട്‌ ജെട്ടിയിലെത്തി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വിളിച്ചു കൂവുന്നുണ്ട്‌.

റുക്‍മിണി മൂപ്പത്തി ആകെ വല്ലാണ്ടായി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വീണ്ടും.

"എന്തോര്‍ നാശമാണ്‌" മൂപ്പത്തി മകളുടെ അടുത്തേക്ക്‌ തിരിച്ചു പോയി.

യാത്ര പറഞ്ഞ്‌ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മകള്‍ക്ക്‌ അതിശയം, "അമ്മ വല്‍തും മര്‍ ന്നോ?"

"പണ്ടാറം! ബോട്‌കാറന്‍ പര്‍ഞ്ഞൂ...നാള പൊവ്വാ മൂപ്പ്‌ത്തീ...നാള പൊവ്വാ മൂപ്പ്‌ത്തീന്ന്...നമ്മള്‍ ഇങ്ങോട്‌ തിര്‍ച്ച്‌ പോന്നു!"

12 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

"തിര്‍മല്‍ തേവാ..." കൂട്‌കിറ്‌ഷി - 3 റിലീസ്‌ ചെയ്തു

ദേവന്‍ പറഞ്ഞു...

മൂപ്പത്തീടെ മൂപ്പന്റേ യാത്ര ഇത്തിരികൂടെ വടക്കോട്ടായിരുന്നു..

ബസ്സൊരിടത്തെത്തി..
"പൊങ്ങണം പൊങ്ങണം പൊങ്ങണം.. " കിളി അടുത്തുവന്ന് ഒരേെ ചെലപ്പ്‌"
"പണ്ടാറക്കാലന്‍ ഞാന്‍ ഇവിടെ ഇറിക്കാനും സമ്മതിക്കില്ലല്ലോ " മൂപ്പരു സീറ്റില്‍ന്നു എഴുന്നേറ്റ്‌ നിന്നു
വണ്ടി കുറച്ചുകൂടെ പോയി,അപ്പോഴല്ലേ
കിളിയുടെ അടുത്ത കല്‍പ്പന വന്നത്‌
"മുണ്ടൂരു മുണ്ടൂര്‌ മുണ്ടൂര്‌"

തിറുമല്‍ മഹാദേവാ പറസ്യമായിട്ട്‌ ആക്ഷേപിക്കാന്‍ കൊടുക്കുന്നോ.
"അതു നിന്റപ്പനോട്‌ പറയാന്‍ കൊടുത്താല്‍ മതി, അയാള്‍ ഊരും മുണ്ട്‌." മൂപ്പന്‍ വീണ്ടും ഇരുന്നു.
--------------
വെള്ളിയാഴ്ച്ചകളില്‍ മുടങ്ങാതെ ജായിന്റെഴുത്തുണ്ടല്ലേ, നന്നായി.. അങ്ങനെ ഒരോന്നു പോരട്ടേ യാത്രക്കിടയിലും വന്നു വായിച്ചോളാം..

സു | Su പറഞ്ഞു...

:)

ഡെയ്‌ന്‍::Deign പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഡെയ്‌ന്‍::Deign പറഞ്ഞു...

സോറി സ്വാര്‍ത്ഥാ,
HTML എനിക്കത്ര പിടിയില്ല...
ചിത്രം തനിക്ക്‌ നേരിട്ട്‌ അയച്ച്‌ തരാം

ദേവന്റെ കമന്റ്‌ നന്നായിട്ടുണ്ടല്ലോടോ,
കൂട്ട്‌ കൃഷിക്കാരോട്‌ എന്റെ അന്വേഷണം പറയുക...

.::Anil അനില്‍::. പറഞ്ഞു...

:)
സ്വാര്‍ത്ഥനും ഡേയ്നും വേജാറാവാണ്ടാന്ന്.
കമന്റ്റീന്റുള്ളുമ്മെ‍ ഇമേജ് കാട്ടാന്‍ ഓര്‌ സമ്മതിക്കില്ലാന്ന്.

ഉമേഷ്::Umesh പറഞ്ഞു...

ഇതൊന്നും പന്തളത്തിനടുത്തെ ഈ സ്ഥലപ്പേരിനൊപ്പം വരില്ല:

കണ്ടക്ടറേ രണ്ടു മാന്തുക

(വേളൂർ കൃഷ്ണൻ കുട്ടിയോടു കടപ്പാടു്)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

തിരുമ്മല്‍ ദേവാ കൂട്ടുകൃഷിക്കാര്‍ നന്ദി അറിയിക്കുന്നു

സു :) :)

ഉമേഷേട്ടാ ഇതെവ്ട്യാ? വല്ലപ്പോഴുമൊക്കെ ഇങ്ങനെ വന്ന് പോകൂന്നെ! ഇതുപോലെ പലരുടേയും കയ്യില്‍ സ്റ്റോക്കുണ്ട്‌. ദേവനേയും താങ്കളേയും കണ്ട്‌ അവര്‍ പഠിക്കട്ടെ.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ആമ്പിള്ളാരുടെ ബദ്ധശത്രുവാവാന്‍ വിധിക്കപ്പെട്ട കിളികളെ കളിയാക്കനായായി, പണ്ടു്‌ പല ബസ്സു തടയലുകള്‍ക്കുമൊടുവില്‍, ബസ്സുകാര്‍ക്കു്‌ യാത്രാനുമതി കൊടുക്കാറുള്ളതു്‌ ഇപ്രകാരമായിരുന്നു, സ്വാര്‍ത്ഥ:
" ചിറ്റണ്ട മുണ്ടൂരു്‌ ചെരുപ്പൂരു്‌ പാഞ്ഞാളേയ്‌"

(ചിറ്റണ്ട, മുണ്ടൂര്‍, ചെരിപ്പൂര്‍, പാഞ്ഞാള്‍ എല്ലാം പാലക്കടിനു ചുറ്റുമുള്ള സ്ഥലനാമങ്ങളത്രേ)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സിദ്ധാര്‍ഥ അടിപൊളി!
അങ്ങനെ ഒരോരുത്തരായി പോന്നോട്ടെ...

ഡ്രിസില്‍ പറഞ്ഞു...

ഹി ഹി ഹി.. കലക്കി സ്വാര്‍ത്ഥാ..
കണ്ണൂരില്‍ തറ എന്നൊരു സ്ഥലമുണ്ട്‌. ചെറുകുന്ന് ക്ഷേത്രം അവിടെയാണു. അങ്ങനെ കോഴിക്കോടുകാരന്‍ രാമുണ്ണി കണ്ണൂരില്‍ നിന്നും ചെറുകുന്ന് ക്ഷേത്രത്തിലേക്ക്‌ ടിക്കേറ്റെടുത്തു. കണ്ടക്ടര്‍ ബാകി കൊടുത്തതിങ്ങനെ. 'തറയുടെ ബാകിയിതാ'. രാമുണ്ണി ഉടന്‍ കൊടുത്തു, കണ്ടക്ടറുടെ മുഖത്തൊന്ന്. 'എന്നെ തറ എന്ന് വിളിക്കാന്‍ നീ ആരെടാ.. *"%* '

കലേഷ്‌ കുമാര്‍ പറഞ്ഞു...

കൊള്ളാം!
അടിപൊളി!