ചൊവ്വാഴ്ച, ജനുവരി 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.

13 അഭിപ്രായങ്ങൾ:

അങ്കിള്‍ പറഞ്ഞു...

നന്നായി സ്വാര്‍ത്ഥന്‍. കിട്ടുന്ന ശമ്പളം മതി. ജോലി താല്പര്യമുള്ളതാണല്ലോ. പിന്നെ, കുടുംബത്തോടൊപ്പം കഴിയാമല്ലോ. അതിന്റെ വില കുട്ടികള്‍ വലുതാകുമ്പോഴേ അറിയുള്ളൂ.

നാട്ടീലേക്ക്‌ പോകുന്നതൊക്കെ കൊള്ളാം. അവിടെ ചെന്നാലും എത്രയും പെട്ടന്ന്‌ ബ്ലോഗിംഗ്‌ തുടര്‍ന്നോണം.

വല്യമ്മായി പറഞ്ഞു...

:)

മന്‍സുര്‍ പറഞ്ഞു...

നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍

പുതുവര്‍ഷാശംസകള്‍

നന്‍മകള്‍ നേരുന്നു

ബഹുവ്രീഹി പറഞ്ഞു...

പുതുവത്സരാശംസaകള്‍...

അഭീനന്ദനങ്ങള്‍...

(ച്ര്യെറ്യേരു അസ്സൂജ്ജ!)

Umesh::ഉമേഷ് പറഞ്ഞു...

നന്നായി ആന്റണീ. നാട്ടില്‍ കഴിയാന്‍ കഴിയുക എന്നതു് (കണ്ണൂസൊഴികെയുള്ള) എല്ലാ പ്രവാസിയുടെയും സ്വപ്നമാണു്. കുടുംബത്തെ പിരിഞ്ഞു താമസിക്കുന്നവരുടേതു പ്രത്യേകിച്ചും.

ആശംസകള്‍!

(ഇതു മൂലം ബ്ലോഗിംഗു കൂടുമോ കുറയുമോ?)

ദേവന്‍ പറഞ്ഞു...

അങ്ങനെ സ്വാര്‍ത്ഥന്‍ ഭായിയും നാട്ടിലെത്തി. നിങ്ങടെ നല്ലകാലം, നാടിന്റെ കഷ്ടകാലം. കൊറേക്കാലമായി കാണുന്നില്ലല്ലോ എന്നാലോചിക്കുവായിരുന്നു, കണ്ടുകിട്ടിയതില്‍ സന്തോഷം. കുടുമ്മത്തോടൊപ്പം സന്തോഷമായി ഇരിക്ക്. സന്തോഷമുള്ള ജോലിയും ചെയ്യ്.

ഗുരുക്കളേ,
ബ്ലോഗിങ്ങ് ഇങ്ങോരുടെയും കുറയും. ഇനിയൊരു ഇളമൊഴീം കളമൊഴീം പ്രതീക്ഷിക്കുകേം വേണ്ട.

കലേഷ് നാട്ടിലോട്ടു പോയി. ബ്ലോഗാറില്ല, കാണാറുണ്ട്.
മറിയം നാട്ടിലോട്ട് പോയി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
മൈനാഗന്‍ മാഷും നാട്ടില്‍ പോയി. ഒണ്‍സ് ഇന്‍ ഏ സംക്രാന്തി ഡേ വല്ലോം പോസ്റ്റും.
അനു വാര്യരും അങ്ങനെ തന്നെ.
പൊന്നപ്പന്‍ നാടുപിടിച്ചു. പിന്നെ പുള്ളിയെ കണ്ടവരുണ്ടിട്ടില്ല.

ഒരപവാദമായി നിഷ്കളങ്കന്‍ മാത്രമുണ്ട്. പുള്ളി ഇപ്പോ നാട്ടിലെത്തിയേ ഉള്ളല്ലോ ഉറപ്പിക്കാറായിട്ടില്ല.

നിലാവ്.... പറഞ്ഞു...

ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!
ഓരോ പ്രവാസിയുടേയും അടങ്ങാത്ത ആഗ്രഹം....സ്വാര്‍ത്ഥനതു സാധിപ്പിച്ചു....എല്ലാ ഭാവുകങ്ങളും....

അതുല്യ പറഞ്ഞു...

അപ്പ് അപ്പ് സ്വാര്‍ത്ഥന്‍. അപ്പ് അപ്പ് സ്വാര്‍ത്ഥന്‍. അപ്പ് അപ്പ് സ്വാര്‍ത്ഥന്‍. അപ്പ് അപ്പ് സ്വാര്‍ത്ഥന്‍.

ഇത് ഞാന്‍ പണ്ടിവിടെ പറഞിരുന്നു ഗള്‍ഫിന്റെ പോക്ക് ഈയ്യിടെയായി, നാട്ടില്‍ ഉണ്ണുന്നത് പോലെ ഉണ്ണാനും അവിടെത്തെ തന്നെ പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനും മാത്രം ഉതകുന്നതാണു. വിമാനത്തില്‍ മാത്രം എത്താവുന്ന സ്ഥലമെന്നാണു ഞാന്‍ ഗള്‍ഫിനെ ക്കുറിച്ച് പറയുന്നതിപ്പോഴ്.

പലപ്പോഴും വീട് വിട്ട് (വിറ്റ്) ഒറ്റയ്ക് താമസിയ്കുന്നവര്‍, വീട്ടുകാരുടെ/ഭാര്യയുടെ മുമ്പില്‍ അല്പം നാടകം ചമഞ് അല്ലെങ്കില്‍ അവരെ സത്യങ്ങള്‍ പറയാതെ, കൊടും പലിശയ്ക് കടം വാങിയും, ക്രെഡിറ്റ് കാര്ഡുകളുടെ എണ്ണം കൂട്ടിയുമൊക്കെ, ഇപ്പോഴും തന്റെ ഇല്ലാത്ത പ്രൌഡ്ഡികള്‍ നിര്‍ത്തി പോരുന്നു. കടമായാലുമൊന്നുമില്ല, ഭാര്യയുടേയും മക്കള്‍ടേയും അയല്വാസീടെയും ബന്ധുക്കള്‍ടെയും മുമ്പില്‍ ഗള്‍ഫന്‍ തന്നെയായി, ഭാര്യയേ ഇടയ്ക് കടമ്മെടുത്ത് കാടുകയറി വിസിറ്റ് വിസയില്‍ എത്തിച്ച് നാട്യം കാട്ടി നടക്കുന്നു. ഈ കടമൊക്കെ വീട്ടാന്‍ പിന്നേയും ഈ ഗള്‍ഫന്‍ തന്നെ രണ്ടോ മുന്നോ കൊല്ലം, ആരെയും ഒന്നുമറിയ്കാതെ പിന്നെയും കാശിന്റെ ഞെരുക്കത്തിന്റെ കൂപ്പ് കുത്തലിലേയ്ക്! എനിക്ക് ഇവിടെ നിക്കാന്‍ കഴിയില്ല, വീട്ട് ചിലവും നോക്കി, എനിക്കുമിവിടെ ഒരു നല്ല രീതിയില്‍ കഴിയാന്‍ ഈ കിട്ടുന്ന ശമ്പളം മതിയാവില്ലാ എന്ന് പറയാന്‍ ഗള്‍ഫന്‍ എന്ന് പഠിയ്കും? നാട്ടില്‍ ജോലി ചെയ്താല്‍ ശരിയാവില്ല അല്ലെങ്കില്‍ കിട്ടില്ല എന്ന തോന്നല്‍ കൊണ്ട് നടക്കുന്നത് കൊണ്ടാണിത്. നാട് എന്ന് പറയുപോഴ് വീടിന്റെ വേലിയ്കപ്പുറത്ത് തന്നെ വേണം ജോലി എന്ന തോന്നലുമുണ്ട്. ഇവിടെ മൂവായിരമോ നാലായിരമോ ഒക്കെ സമ്പാദിച്ച്, ഇവിടുത്തേ ഭീമമായ മുറി വാടകേം ചിലവും ഒക്കെ കഴിച്ച്, നാട്ടിലേയ്ക് കഷ്ടി മുഷ്ടി പത്താ‍യിരം അയച്ച് കൊടുക്കുന്നത് വച്ച് നോക്കുമ്പോ, അവിടെ അത്രേം മാത്രം ശമ്പളം മേടിച്ച്, സ്വന്തം വീട്ടില്‍ ഭാര്യയേയും കുട്ടികളേയും കണ്ട് ജീവിയ്കുന്നതാണു. അല്പം പൈസയും, ഇടയ്ക് ഒരു ഫോണ്‍ വിളിയും കൊല്ലത്തില്‍ ഒരു പോക്കും മാത്രം ഒരുവനേയും ഭര്‍ത്താവാക്കുന്നില്ല/അച്ഛനാക്കുന്നില്ല. അല്ലെങ്കില്‍ ഈ ത്യജിച്ചുള്ള വാസത്തില്‍ കുടുംബം കരകയറണം. ഇത് കുടുംബത്തേയും അവരുടെ ആവശ്യങ്ങള്‍ക്ക് പെരയും പറമ്പും പണയം വെപ്പിച്ച്, അവനവന്റെ ഇവിടുത്തേ ജീവിതവും കടത്തില്‍/ക്രെഡിറ്റ്കാര്‍ടുകളിലൂടെ ഞെരിച്ച് ജീവിയ്കുന്നതില്‍ എന്താണു മതിപ്പ് എന്ന് അറിയുന്ന്നില്ല. ഗള്‍ഫന്‍ എന്ന റ്റാഗോ? അല്ല പാസ്പ്പോറ്ട്ട്/റ്റ്രാവല്‍ ഏജന്‍സി/വിസ/സ്പോണ്‍സര്‍ഷിപ്പ്/ലുലു/ക്യാരിഫോറ്/കുപ്സ്/അല്‍മറായ് എന്നൊക്കെ നാട്ടി പോവുമ്പോ പറയാം എന്നുള്ളതോ?

നാട്ടില്‍ ജോലിയില്ല എന്ന ഒരവസ്ഥയുണ്ടെന്ന് വിശ്വസിയ്കുന്നത് മൂഡ്ഡത്തരമാണിന്ന്. ഇട്ടാവട്ട കൊച്ചീല്‍ പോലും മിനിമം യോഗ്യതയുള്ള ഒരാള്‍ വാങ്ങുനന്ത് 15000 രുപ ശംബളമാണെന്ന് പറയുന്നത്. പോരാണ്ടെ, അദ്ദ്വാനിയ്ക്കാന്‍ തയ്യാറുള്ളവര്‍ക്ക്, എന്ത് ചെറിയ ബിസിനസ്സും സൈഡ് വഴി തുടങ്ങാന്‍ ഒരുപാട് രീതികളുണ്ട് താനും ഒരു സ്പോണ്‍സറും ഭീമമായ എസ്റ്റാബ്ലിഷ്മെന്റ് ചിലവകളുമില്ലാതെ തന്നെ.

അപ്പോ ചെറിയ ശമ്പളങ്ങള്‍ക്ക് ഗള്‍ഫില്‍ എത്തുന്നവര്‍ നാട്ടില്‍ നിന്ന്, ബന്ധങ്ങളില്‍ നിന്ന്, മുഖങ്ങളില്‍ നിന്ന് ഒക്കെ ഒളിച്ചൊട് ഗള്‍ഫന്‍ ആവുന്നവരാണു. ചെറിയ വരുമാനക്കരാണു ഗള്‍ഫില്‍ കൂ‍ടുതലും. അവര്‍ പൊരുതി കൊണ്ടിരിയ്കുന്ന ദുരിതങ്ങള്‍ വീട്ട്കാര്‍ അറിഞാല്‍ ഒരുപക്ഷെ ആത്മഹത്യ ചെയ്യുക വീട്ടുകാരാവും.

ഞാന്‍ കടം വീട്ടി, ഇത് വരെ ഇതൊക്കെ വേണ്ടി വന്നു, അറിഞിട്ടോ അറിയാതെയോ, എനിക്കിനി വേണ്ടത്, അല്പം പൈസ കുറഞാലും ജീവിതമാണെന്ന് തോന്നലുണ്ടായി - ഈ ചിന്ത, അത് കുടുംബത്തേയ്ക് റ്റ്രാന്‍സ്പെയര്‍ ചെയ്യപ്പെടാനുള്ള മനസ്സാന്നിദ്ദ്യമാണു ഏത് ഗള്‍ഫനും വേണ്ടത്.ഇവിടെ ജീവിതമില്ല,എന്നല്ല, ഗവണ്മെന്റ് സെക്ക്റ്റില്‍ എന്തോ ആന തലയോളം ശമ്പളം കൂടി എന്ന് കരുതി (ബാക്കി ഗവണ്മെന്റ് സെക്റ്ററിലെ ദേവന്‍ പറയും, നാട്ടിലെ പോലെ, 50 പൈസ അരിയ്ക് കുറച്ച്, 1 കിലോ എന്നാല്‍ ഇനി മുതല്‍ 900 ഗ്രാമ്ം ആണു എന്ന രീതിയാണു ഇവിടെ.ഗവണ്മനെന്റ് ശമ്പളം കൂട്ട്ടീട്ട്, അതും മേടിച്ച് വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്യും മുമ്പേ,വാടകമുതലാളി അറബാബി, 45 ആയ്യായിര ദിര്‍ഹത്തീന്ന്, 60 ആയിരം ദിര്‍ഹമാക്കി വാടക്!,,വേണേല്‍ മതിയടേയ്യ് മട്ടും!) ,ഇവിടെ ഇപ്പോഴത്ത്തേ ഭീമമായ വാടകയും, പഠിത്ത ചിലവും, ദൈന്യംദിന ജീവിതച്ചിലവുകളുമൊക്കെ, 50 ശതമാ‍നത്തോളം ഉയര്‍ന്ന സ്ഥിതിയാണു. ഒരു നിവര്‍ത്തിയുമില്ല ഒരു ശരാശരി ശമ്പളക്കാര്‍ക്ക്ക് ജീവിയ്കാന്‍ ഇപ്പോള്‍. വേണ്ടത്ര ശമ്പളമില്ലെങ്കില്‍, നാട്ടിലേതിനേക്കാ‍ളും ദുരിതമാണുള്ളത്,ഞാനീ കണ്ടത്രേം കൊല്ലത്തില്‍.

ശരിയ്ക് ഉണ്ണാതെ,(എന്റെ പഴയ ഓഫീസിലെ സൈഡ് കാമ്പിനിലേ ഒരു വ്യക്തി എന്നും ഉച്ചയ്ക് ഒരു കുബൂസും ഒരു കുഞി 1 ദിര്‍ഹം റ്റിന്‍ തൈരുമാത്രമ്മാ‍ാണു കഴിച്ചിരുന്നത്, സമയമെവിടെ കുക്കാന്‍? അപ്പ് ഡോഊണ്‍ യാത്ര തന്നെ 4 മണിക്കൂര്‍ അല്ലെ റ്റ്രാഫിക്കില്‍) ഉറങാന്‍ വേണ്ടത്ര സമയമില്ലാതെ, ജോലി സ്ഥലത്ത് സമാധാനമില്ലാതെ, ശരികള്‍ ചെയ്യുമ്പോഴും മുഖമുയര്‍ത്തി സംസാരിയ്കാനാവതെ വെറും ഹൃദയം മാത്രമിടിയ്കുന്ന മനുഷ്യര്‍. എന്നാലും അവന്‍ നാട്ടിലേയ്ക്കില്ല. കാരണം ഞാന് മേല്‍പ്പറഞ മെന്റല്‍ ബ്ലോക്ക്. ഗള്‍ഫീന്ന് 60 കഴിയാതെ പോകുന്നവര്‍ ഒക്കെ നാട്ടുകാരുടെ മുമ്പില്‍, ജോലി പോയവനാണു. അത് കൊണ്ട് അത് മാറ്റപെടണം. കലേഷിനേ പോലയും, സ്വാര്‍ത്ഥനെ പോലെയുമുള്ള ചെറുപ്പക്കാര്‍ തീര്‍ച്ചയായും അഭിനന്ദനമര്ഹിയ്കുന്നവരാണു. അവര്‍ ഗള്‍ഫില്ലാണ്ടെ ജീവിച്ച് കാണിയ്കുന്നു. കുഞികൊഞ്ചലുകളും, ചെറിയ പരിഭവങ്ങളും ഒക്കെയും കൂടി അവര്‍ക്ക് ജീവിതം ലഭിയ്കുന്നു, അല്പം വൈകിയെങ്കിലും.

അപ്പ് അപ്പ് സ്വാര്‍ത്ഥന്‍, അപ്പ് അപ്പ് സ്വാര്‍ത്ഥന്‍

കുറുമാന്‍ പറഞ്ഞു...

നരകയറിയ മുടി, കഷണ്ടി, കുടവയറ്, ഷുഗര്‍, കൊളസ്ട്രോള്‍, മൂന്ന് നാല് ക്രെഡിറ്റ് കാര്‍ഡ്, പെര്‍സണല്‍ ലോണ്‍, കാര്‍ ലോണ്‍ ഇതൊക്കെയായാല്‍ ഒരു ഗള്‍ഫ് കാരനായി..........സ്വസ്ഥമായി സ്വാ‍ാര്‍ത്ഥന്‍ പറഞ്ഞപോലെ സാറ്റിസ്ഫേക്ഷന്‍ ഗ്യാരണ്ടീട് പണി പോലും ചെയ്യാന്‍ സാധിക്കുന്നില്ല.

sandoz പറഞ്ഞു...

അങനെ ഒരുത്തനും കൂടി നാട്ടില്‍ ഒതുക്കത്തിലായി...
സ്വാര്‍ത്ഥോ..കൊച്ചീല്‍ വല്ലപ്പോഴും കാണാട്ടാ...

reshma പറഞ്ഞു...

അയ്!
എനിക്കെന്തിനാണിത്രേം സന്തോഷം തോന്നുന്നേ?!
നല്ലത്.

സുഗതരാജ് പലേരി പറഞ്ഞു...

മേരാ നമ്പര്‍ കബ് ആയേഗാ......

Mr. K# പറഞ്ഞു...

ഇവിടൊക്കെ ഉണ്ടല്ലേ :-)