ഞായറാഴ്‌ച, മാർച്ച് 11, 2007

ഏഡീബി-അഭയം-ഗാനമേള

വേലിയില്‍ കിടക്കുന്നത്
പ്രവാസികളില്‍ നിന്നും പണം പിരിച്ച് സര്‍ക്കാരിനു ലോണ്‍ ആയി നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. വേലിയിലുള്ളത് അവിടെത്തന്നെ കിടക്കുന്നതല്ലേ കൂട്ടരേ നല്ലത്. നികുതിപ്പണം പോലും നേരാംവണ്ണം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ക്ക് എന്ത് ഉറപ്പിന്റെ പുറത്താണ് ഈ വായ്പ നല്‍കുന്നത്?

ഇവര്‍ക്ക് ഏഡീബീ തന്നെയാണ് ഉചിതം. അവരാകുമ്പോള്‍ ബ്ലേഡ് മാ‍ഫിയാക്കാരേപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് കാശ്‌ തിരികെ വാങ്ങിക്കൊള്ളും. നമ്മളെങ്ങാനും പണം കൊടുത്താല്‍, ‘ഗോവിന്ദ’!!

ക്വൊട്ടേഷന്‍
ആന തരാം, ചേന തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, “വേണ്ട, നിങ്ങടെ പറമ്പിന്റെ മൂലയില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടാന്‍ അവസരം തന്നാല്‍ മതീ എന്ന്.”

അപ്പൊ അമ്മാവന്‍ പറഞ്ഞതെന്താ, “നീ ലവനെ മാത്രമല്ല, ലവന്റെ അര്‍ദ്ധ സഹോദരനേയും കൂട്ടുകാരനേയും തട്ടുക. എന്റെ ചങ്ങാതിയോട് പറഞ്ഞ് നിനക്ക് വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.”

ഇപ്പൊ ദേ മൂന്നെണ്ണത്തിനേം തട്ടിയേച്ച് ഞാനും കുടുംബവും നിങ്ങടെ ചങ്ങാതിയുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. “മൂന്ന് മാസം കഴിഞ്ഞു, തരാന്ന് പറഞ്ഞട്ട് ചേട്ടന്‍ തരാതിരിക്കരുതേ... അഭയം തരാതിരിക്കരുതേ...”

ഐസ്ക്രീം
കുട്ടികളുടെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട്, “ഇതു കഴിക്കരുത്, ഉരുകിയൊലിച്ച് തീരുന്നതുവരെ കണ്ടോണ്ടിരിക്കണം,” എന്ന് പറയുന്നതു പോലെയാണ് ഗാനമേളയ്ക്കിടെ ആടരുത് എന്ന് പറയുന്നത്.

യൂഏഈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാനമേള അടിയില്‍ കലാശിച്ചു എന്നറിഞ്ഞു. തുള്ളാന്‍ പാട്ട് മാത്രം പോരാ കള്ളും വേണം എന്നായാല്‍ എന്താ ചെയ്ക!

1 അഭിപ്രായം:

ദില്‍ബാസുരന്‍ പറഞ്ഞു...

ഹ ഹ
സ്വാര്‍ത്ഥേട്ടാ.. ലവന്മാര്‍ക്ക് പണം കൊടുത്താല്‍ എപ്പ എഴുതിത്തള്ളീന്ന് ചോദിച്ചാല്‍ മതി കടം. അല്ലെങ്കില്‍ അതിന്റെ പകുതി മൂല്യം തിരിച്ച് കിട്ടാന്‍ 15 വര്‍ഷം കഴിഞ്ഞാല്‍ ഭരണഘടനയില്‍ അമെന്റ്മെന്റ് കൊണ്ട് വരണം എന്നൊക്കെ പറയാനും മതി. അല്ലെങ്കില്‍ അച്ചുവല്ലേ വാങ്ങിയത് ഓന്‍ തന്നെ തരുമെന്ന് ഉമ്മച്ചനും, തിരിച്ചും പറയും.

വേലിയിലെ വെമ്പാലയെ ബെല്‍റ്റാക്കുന്നതിന് മുമ്പ് ഒന്നാലോചിക്കുന്നത് നല്ലതാ. :-)