ശനിയാഴ്‌ച, ജനുവരി 27, 2007

കുഞ്ഞിപ്പാട്ടുകാര്‍

“നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ.” അചിന്ത്യാമ്മ

നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് പാടിപ്പിച്ചതാ.

ഒന്നാം പാട്ട് : “പാഠം പഠിക്കുവാന്‍ ഞങ്ങളുണ്ട്...”
ആലാപനം(?): മൂത്ത പുത്രന്‍ ഡാനിയേല്‍

രണ്ടാം പാട്ട് : “കുഞ്ഞിപ്പൂച്ച...”
ആലാപനം(?): ഇളയ പുത്രന്‍ ഡേവിഡ്

ദൈര്‍ഘ്യം: പേടിക്കേണ്ട, 30 സെക്കന്റ് മാത്രം



Recorded at! Rolland Garros (റോളണ്ടിന്റെ ഗാരേജ് )
Audio Engineer! Francis Rolland D'Rose (ഞങ്ങടെ സ്വന്തം റോഡീ ബോയ് )

ഈ പാട്ടുകളുടെ ശരിയായ വരികള്‍ കൈവശമുള്ളവര്‍ കമന്റായി പോസ്റ്റാന്‍ അപേക്ഷ.

9 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഈ പോസ്റ്റ് അചിന്ത്യാമ്മയ്ക്ക്...

വല്യമ്മായി പറഞ്ഞു...

അയ്യോടാ നന്നായിരിക്കുന്നു.

വല്യമ്മായിയുട്റ്റെ വക ഒരു സമ്മാനം http://farisp.blogspot.com/2006/10/blog-post_10.html

അജ്ഞാതന്‍ പറഞ്ഞു...

ഈശ്വരാ , അന്തോണിച്ചാ,നിന്നോട് നന്ദി പറഞ്ഞാ ബോറാവും.ഇത്രേം നല്ല്ല ചങ്ങായീനെ തന്നതിന് ദൈവത്തിനോട് നന്ദി പറഞ്ഞോട്ടെ.
പക്ഷെ സത്യായിട്ടും, എന്തു സന്തോഷായീന്നോ.സന്‍റ്തോഷം കൊണ്ടെനിക്ക് കരയാന്‍ വയ്യേ...
മൂത്തോന്‍റെ പപ്പാ ന്നുള്ള വിളീലെന്തു രസാ, എത്ര സ്നേഹാ.
കുഞ്ഞിപ്പൂച്ച പാട്യേ കുഞ്ഞീസ്സ്സിന്‍റെ പടത്തില്‍ കണ്ടപോലെത്തന്നെ കുസൃതി ശബ്ദത്തിലും ണ്ട് ല്ലേ.ഒന്നും മനസ്സിലായില്ല്യാ. പക്ഷെ ഇതാ രസം. വാക്കുകള്‍ പിരിച്ചെടുക്കാണ്ടെ.ഉമ്മ രണ്ട് പേര്‍ക്കും.
ഒരുപാട് സ്ന്നേഹം
പ്രാര്‍ത്ഥന

sreeni sreedharan പറഞ്ഞു...

ഹായ്, നന്നായിരിക്കുന്നു. :)

Sathees Makkoth | Asha Revamma പറഞ്ഞു...

കൊള്ളാല്ലോ കുഞ്ഞിപ്പാട്ടുകാര്‍.

Sapna Anu B.George പറഞ്ഞു...

“ഞാനിരു പാട്ടു പാടട്ടെ പപ്പാ” ആ ഒരു വിളിയില്‍ അവനെല്ലാം പറഞ്ഞില്ലെ, അവനു പപ്പായോടുള്ള സ്നേഹം,അതു മതി, ഒരു ദൂരത്തിനും ഒരു അകലത്തിനും, ഒന്നു തൊടാന്‍ പോലും പറ്റാഞ്ഞ നിഷ്ക്കളങ്ക സ്നേഹം, ആന്റണീ ഭാഗ്യവാനേ!!!

Inji Pennu പറഞ്ഞു...

അപ്പൊ ആന്റണീന്നാ പേരു? പിന്നെ എന്തുട്ടിനാ ഈ സ്വാര്‍ത്ഥന്‍? നല്ലോരു പുണ്യാളന്റെ പേരുള്ളപ്പൊ? :)

അന്തോണി മാഷ് എങ്ങിനെ പിടിച്ചു നിക്കുണു ആ കുവൈറ്റില്‍ ഇങ്ങിനെ ഇതൊക്കെ ഫോണില്‍ കേട്ടിട്ട്? :( :(..പടം പോസ്റ്റൂ‍ൂ പ്ലീസ് കുഞ്ഞുമണികളുടെ...കണ്ണു വെക്കില്ലാ....

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വല്യമ്മായീ സമ്മാനം സസ്നേഹം കൈപ്പറ്റിയിരിക്കുന്നു :)

അചിന്ത്യാമ്മേ സന്തോഷംകൊണ്ട് എനിക്കും കരച്ചില്‍ വന്നു... ഉമ്മകള്‍ കൊറിയര്‍ ചെയ്തു ട്ടോ :)

പച്ചൂ താങ്കൂ ഡാ :)

സതീശാ നന്ദി ട്ടാ :)

സപ്നാ (നെടുവീര്‍പ്പ്)

ഇഞ്ചീ അപ്പൊ ഇതൊന്നും അറിയില്ല്യാല്ലെ! മോശം, റിട്ടയേഡ് ‘ചാരവനിത’യാണെന്നൊക്കെ പറഞ്ഞിട്ട്... ;)
‘സ്വാര്‍ത്ഥന്‍’ എന്തുകൊണ്ടെന്ന് ഇവിടെ...
മൂത്തവന്റെ പടം ഇവിടെയുണ്ട്
പിന്നേയ്.. ഞാന്‍ കുവൈറ്റിലല്ലാ, ഖത്തറിലെ ഫോണിലാ പിടിച്ചു നില്‍ക്കുന്നത്. മണ്ടിപ്പെണ്ണേ... (കട് പാട് : നസീര്‍)

വിഷ്ണു പ്രസാദ് പറഞ്ഞു...

ആന്റണിച്ചേട്ടാ,കുഞ്ഞുങ്ങളുടെ ഈ നിഷ്കളങ്കമായ
സ്വരം കേള്‍പ്പിച്ചതിന് നന്ദി.