ബുധനാഴ്‌ച, ജനുവരി 25, 2006

കിഴക്കും പടിഞ്ഞാറും, നമ്മറോടെ

ശ്രീകുമാറസ്വാന്മീ നമ:
കുമാറിന്റെ ‘കിഴക്കും പടിഞ്ഞാറും‘ കണ്ട് പ്രചോദിതനായി വെളുപ്പിന് ക്യാമറയുമായി എഴുന്നേറ്റു...












(അടിക്കുറിപ്പിന് എവിടെപ്പോകും? കുമാര്‍ തന്നെ തുണ!)
ദോഹയില്‍ നിന്നുമടങ്ങും വഴിയില്‍ അല്‍ ഖോറിനടുത്ത് കണ്ട ഉദയം.ഒരു റോഡിനിടതുഭാഗത്തു കണ്ട കാഴ്ചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോള്‍ത്തന്നെ റോഡിന്റെ വലതുഭാഗത്തു കണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം, പാലമില്ലാത്തതിനാല്‍ , ഇത്തിരീശെ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, കാറിന് മുകളിലെ ‘എന്റെ പ്രിയപ്പെട്ട ശബ്നത്തില്‍ ‘ പ്രതിഫലിക്കുന്നതാണ് കിഴക്കന്‍ കാഴ്ച.
മരക്കരുത്ത് കൊണ്ട് മഞ്ഞ വെളിച്ചം തടഞ്ഞ് നിര്‍ത്തുന്നത്, പടിഞ്ഞാറന്‍ കാഴ്ചയും.
ഈ കാഴ്ചയ്ക്കും ഫില്‍ട്ടറുകള്‍ ഇല്ല.

ഇനി ഞാനൊന്ന് ആശ്വസിച്ചോട്ടേ കുമാറേ?

“ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും, വലുതാകും...”


എല്ലാം കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് ഈ കാഴ്ചയും...


നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

10 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

ഒരു ക്യാമറ കിട്ടിയിരുന്നെങ്കില്‍......

aneel kumar പറഞ്ഞു...

ഒരു ക്യാമറയും പോട്ടം പിടിക്കാനുള്ള മനസും കിട്ടിയിരുന്നെങ്കില്‍...

അതുല്യ പറഞ്ഞു...

ഒരു ക്യാമറയും, ഫോട്ടം പിടിക്കാനുള്ള മനസ്സും, പിന്നെ ഖത്തറിലുമൊന്ന് പോകാൻ കഴിഞ്ഞെങ്കിൽ....

(എല്ലാരും കൂടെ കുമാറിന്റെ കഞിയിലുപ്പിട്ട്...

അതുല്യ പറഞ്ഞു...

ഒരു ക്യാമറയും, ഫോട്ടം പിടിക്കാനുള്ള മനസ്സും, പിന്നെ ഖത്തറിലുമൊന്ന് പോകാൻ കഴിഞ്ഞെങ്കിൽ....

(എല്ലാരും കൂടെ കുമാറിന്റെ കഞിയിലുപ്പിട്ട്...

Kumar Neelakandan © (Kumar NM) പറഞ്ഞു...

ചിത്രങ്ങൾ എടുക്കാൻ തോന്നിയതിനെ ഞാൻ വാഴ്ത്തുന്നു. നാട്ടിൽ വരുമ്പോൾ ക്യാമറയുമായി പുലരും മുൻപ് എണീക്കുക. തലങ്ങും വിലങ്ങും ക്ലിക്ക് ചെയ്യുക (ഞാൻ ചെയ്യുന്നപോലെ). നിങ്ങൾക്ക് നല്ല ചിത്രങ്ങൾ കിട്ടും. അതാണ് ഈ നാടിന്റെ പ്രത്യേകത.

ധൈര്യമായിരിക്കൂ, “ഇന്ത പാമ്പും മൂർഖനാഹലാം. അതോടെ അതോടെ കാലം വരപ്പൊ“.
(നാട്ടിൽ വരുമ്പൊ!)

ഞനൊക്കെ പൊട്ടക്കുളത്തിലെ പുളവൻ ഭണീന്ദ്രൻ!

keralafarmer പറഞ്ഞു...

ഒരു ക്യാമറ കിട്ടിയിരുന്നെങ്കില്‍......

എലിവിഷം തിന്നു ചാകുന്നവരുടെ ഫോട്ടോ ഞാനും പിടിച്ചേനെ.

ചില നേരത്ത്.. പറഞ്ഞു...

ആ കാഴ്ചകളെ വാക്കുകളില്‍ വര്‍ണ്ണിക്കാനാറ്ക്കുമില്ലേ ആശ?.

Sreejith K. പറഞ്ഞു...

ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ എന്താകുമെന്ന് ഇപ്പൊ കണ്ടു. ഹ ഹ.

ആദ്യത്തെ പടം കൊള്ളാം. രണ്ടാമത്തേത് സഹിക്കാം. പക്ഷെ മൂന്നാമത്തേത് കൊണ്ട് എന്താ ഉദ്ദേശിച്ചതു?

SunilKumar Elamkulam Muthukurussi പറഞ്ഞു...

തുളസിയുടെ ചോദ്യത്തിന് ഉത്തരം എവിടെ സ്വാര്‍ഥാ?-സു-

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സുനില്‍: ഓര്‍മ്മിപ്പിച്ചതിന്‍ നന്ദി :)
തുളസീ: മറുപടി തരാന്‍ ഞാന്‍ മറന്ന് പോയെടോ. ക്ഷമിക്ക്യ...
“ഇനിയൊരങ്കത്തിനു ബാല്യമില്ല, അയാം വെരി സോറി”
ഏതായാലും തന്നെ ഞാന്‍ നിരാശനാക്കുന്നില്ല. ഈ വിഷയത്തില്‍ ‘ക്യാമ്പസ് മിററില്‍’ ഒരു പോസ്റ്റ് പ്രതീക്ഷിക്കാം :)

ശ്രീജിത്തേ: ഞാന്‍ സംതൃപ്തനായി! ഒരാള്‍ക്കെങ്കിലും മനസ്സിലാകാതെയിരുന്നല്ലോ! ഇതാണെടോ ‘ആര്‍ട്’ പടം. മനസ്സിലാക്കാന്‍ ഇത്തിരി ടൈമെടുക്കും മോനേ...