വ്യാഴാഴ്‌ച, ജനുവരി 05, 2006

എന്റെ മുറി ദേ കണ്ടൊ

അടുക്കും ചിട്ടയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ ഒരുക്കമല്ല!
(മൈ ചട്ടി ഓഫ്‌ ചിട്ടയ്ക്കൊരു പിന്മൊഴി)











ആ വെള്ള ബെനിയന്റെ അടിയില്‍ എന്താണെന്ന് ചോദിക്കല്ലേ...

വക്കാരീ, പുറകില്‍ ചാരിവച്ചിരിക്കുന്നത്‌ വാക്വം ക്ലീനറാ. വേണേല്‍ എടുത്തോ, അതവിടിരിപ്പ്‌ തൊടങ്ങീട്ട്‌ കാലം കുറച്ചായി.

8 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

ഹമ്പടാ... ഇതുപോലത്തെ സപ്രമഞ്ചക്കട്ടിലും സിംഹാസനവും പന്ത്രണ്ടുപത്തെസ്സീമൊക്കെയൊള്ള ടീമാണല്ലേ... ഞാനിവിടെ എന്റെ ജിടെൻഷാ മോഡൽ സീയെൻ 420 ചവുട്ടി നടുവൊടിഞ്ഞിരിക്കുന്നു.

ചാരിവെച്ചിരിക്കുന്ന വക്കത്തിനെ എപ്പോ എടുത്തെന്ന് ചോദിച്ചാ മതി. പകരം ഞാനെന്റെ ചാരിവെച്ചിരിക്കുന്ന തോർത്ത് തരാം. ചെളിപിടിച്ച് ചെളിപിടിച്ച് പിടിപിടിച്ച് അണ്ണനെയിപ്പോ അയേലെങ്ങും തൂക്കാൻ വയ്യ. ഫ്ലെക്സിബിലിറ്റിയില്ല. വെറുതെ ചാരിയങ്ങ് വെച്ചാ മതി. വടിപോലെയിരുന്നോളും. പാവം.

aneel kumar പറഞ്ഞു...

ഇതാപ്പോ നന്നായേ !
പുട്ടുപോയവഴി പോലെയാവില്ല, അടുക്കുംചിട്ട കുടുംബചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങിയാല്‍!
ഇക്കളി വേണ്ട കേട്ടോ.

reshma പറഞ്ഞു...

ഗംഭീരം!
ആധുനിക മനുഷ്യജീവിതത്തിൽ‍ തിങ്ങിനിറയുന്ന ശൂന്യതയുടെ ഒരു സിമ്പോളിക് തേങ്ങാക്കൊല!

സോഫാകവറിന്റെ നേർ‍വരകൾക്കു മീതെ ചിതറികിടക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും സമൂഹമാങ്ങാത്തൊലിയെ പല്ലിളിച്ച് കാണിക്കുന്നു!
ഗംഭീരം!
ഒരു മലയാളം-അങ്രേസി ഡിക്ഷണരി ഉണ്ടായിരുന്നേൽ ഇതിലും കടുപ്പമുള്ള അരേ വാ, അരേ വാ ഇടായിരുന്നു.
(ഈ ഫോട്ടോ എന്തു വന്നാലും നിങ്ങളുടെ അമ്മയെ കാണിക്കല്ലേ!)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഈ സപ്രമഞ്ചം കണ്ട്‌ പനിക്കണ്ട വക്കാരീ.
ഇത്‌ ഞമ്മളെ കഫീല്‍ന്റെ(അറബാബ്‌/സ്പോണ്‍സര്‍) പൊരേന്ന് കൊട്‌ത്തയച്ചതാണ്‌ മോനേ, കച്ചറേ തട്ടാന്‍. 80 ക്രിമി ദൂരത്താണ്‌ ഡമ്പിംഗ്‌ ഗ്രൌണ്ട്‌.
ഞമ്മളോ കച്ചറ, ഞമ്മളെ മുറീം കച്ചറ. ഇന്നാല്‌ത്‌ ഇവടെ ഇരിക്കട്ടേന്ന്, എന്തേയ്‌?

അനിലോ :)

രേഷ്മാ: വാഹ്‌ ബൈ വാഹ്‌
(ഫോട്ടോ കെട്ട്യോളെ കാണിച്ചാലും ഉമ്മാനെ കാണിക്കൂല മോളെ)

Adithyan പറഞ്ഞു...

സ്വാര്‍ത്ഥാ,

ഇദിന്റെ ബദലായി ഞാൻ എന്റെ മുറി റിലീസു ചെയ്തു കഴിഞ്ഞു... ;-)

ഇനിയാരെങ്കിലുമുണ്ടോ എന്തോ ഈ ഗോമ്പറ്റീഷനിൽ പങ്കെടുക്കാൻ... ;-)

Kalesh Kumar പറഞ്ഞു...

ഹാ‍വൂ...
മനസമാധാനമായി എനിക്ക്!
എന്റെ മുറി പോലെയൊരു മുറി ലോകത്ത് ഈ ഉം അൽ കുവൈനിൽ ഒരെണ്ണം മാത്രേ കാണൂ എന്ന് ഞാൻ വിചാരിച്ചിരുന്നതാ...
ആദിത്യന്റെ അടുക്കള കൂടെ കണ്ടതോടെ ഒന്നൂടെ മനസമാധാനമായി!
അനിലേട്ടന് പലതും പറയാം, കാരണം സുധേച്ചിയുണ്ടല്ലോ വീട്ടിൽ. അതുപോലെയാണോ ഞങ്ങൾ ???
എന്താപ്പം ഇങ്ങനെ എന്ന് ചോദിച്ചാൽ, പല ഉത്തരങ്ങൾ ഉണ്ട്:
1) സമയകുറവ് (പിന്നേ, ഐ.ഏ.എസ് ഉദ്ദ്യോഗമല്ലേ നിനക്ക് എന്നൊന്നും ചോദിക്കണ്ടാ‍ ആരും)
2) മടി
3) ബാച്ചിലേഴ്സ് റൂം
4) സ്ഥല പരിമിതി

aneel kumar പറഞ്ഞു...

എന്നെ നീങ്കള്‍ തെറ്റിദ്ധരിച്ചല്ലോ!
ഇക്കളി വേണ്ടാന്നു പറഞ്ഞത് ഞാനുമൊരെക്സപ്ഷന്‍ അല്ലാന്നതുകൊണ്ടാ.
ഇവിടെ ഞാനും പിള്ളാരും ചേര്‍ന്നു സൃഷ്ടിക്കുന്ന മായിക ലോകമൊന്നൊരുക്കാന്‍‍ കലേഷ് പറയുന്ന അച്ചേച്ചി എന്തു പാടാണു പെടുന്നതെന്നറിയുമോ?
അതുകൊണ്ട് പടമെടുത്തൊരു മത്സരത്തിനില്ലേ...

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷേ,
അനിലിന്റെ കാര്യത്തില്‍ എനിക്കൊരു ഡൌട്ടുണ്ടായിരുന്നു...
അത്‌ അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേള്‍ക്കാന്‍ വേണ്ടി ഞാനൊന്ന് തോണ്ടി നോക്കി. താനൊന്ന് കുത്തീം തന്നു...
പറ്റിച്ചേ, പറ്റിച്ചേ...അനിലേട്ടനെ പറ്റിച്ചേ:)