ശനിയാഴ്‌ച, ജനുവരി 07, 2006

കൂട്ടുകഥ - 1

'ചെന്തൊണ്ടിപ്പഴങ്ങള്‍'

"ഈ ചെന്തൊണ്ടിപ്പഴങ്ങള്‍ക്കെന്ത്‌ ഭംഗിയാ! എനിക്കസൂയ തോന്നുന്നു" അവള്‍ അവന്റെ ചുണ്ടുകളില്‍ നോക്കി പറഞ്ഞു.

അന്നവര്‍ ഒന്‍പതാം ക്ലാസില്‍.
ഇന്ന് ക്ലാസേറെ ഉയര്‍ന്നു.
അവന്‍ എംബീബീയെസ്‌ മൂന്നാം വര്‍ഷം.

അവള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ്‌ അവന്‍ ഓടിയെത്തി. നാളേറെയായി തമ്മില്‍ കണ്ടിട്ട്‌. കണ്ടാല്‍ തിരിച്ചറിയുമോ!

"മുഖത്തിന്‌ യാതൊരു കുഴപ്പവുമില്ല, ശരീരത്തില്‍ 90% പൊള്ളലേറ്റിട്ടുണ്ട്‌," ഐസീയൂവിലെ ഡ്യൂട്ടീ നഴ്സ്‌.

വാഴയിലയില്‍ കിടത്തിയിരിക്കുന്ന അവളെ കണ്ട്‌ അവന്‍ വിതുമ്പി, "നീ എന്തിനിത്‌ ചെയ്തു? നിനക്ക്‌ ഞാനൊരു ജീവിതം തരുമായിരുന്നില്ലേ!"

അവന്റെ ചുണ്ടുകളിലേക്ക്‌ നോക്കി അവള്‍ പറഞ്ഞു, "നീ സിഗരറ്റ്‌ വലിക്കാറുണ്ടല്ലേ? എനിക്ക്‌ വിഷമം തോന്നുന്നു..."

17 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വെള്ളടിക്ക്യ, കോഴീനെ തിന്ന്വ, ഗസല്‍/ഗാനമേള സദ്യയൊരുക്ക്വ തുടങ്ങിയ ഗള്‍ഫ്‌ വീക്കെന്റ്‌ സെലിബ്രേഷനിലേക്ക്‌ പുതിയൊരൈറ്റം, ബ്ലോഗ്‌ വായന!

ഖത്തറില്‍ ഇത്‌ തുടങ്ങിയിട്ട്‌ ശ്ശി നാളുകളായി. ഇന്നലെ പുതിയൊരു ചുവട്‌ വെയ്പ്‌. വായനശാലാ അംഗങ്ങള്‍ ചേര്‍ന്ന് ഒരു കഥ മെനയുക! ഈ യത്നത്തിലെ ആദ്യ സൃഷ്ടി, 'കൂട്ടുകഥ - 1, ചെന്തൊണ്ടിപ്പഴങ്ങള്‍' ഇതാ ഇവിടെ...

അനുഗ്രഹിച്ചാലും, ആശീര്‍വദിച്ചാലും...

ദേവന്‍ പറഞ്ഞു...

വെള്ളിമാടുകുന്ന്-മേരിക്കുന്ന് (ക്രെഡിറ്റ് സീതിഹാജിക്ക്) രീതിയിലെ സ്ഥിരം ഗൾഫൻ വീക്കെൻഡുകളിൽ നിന്നു വത്യസ്ഥമായി അഷ്ടമൂർത്തി-പ്രവീൺകുമാർ ,ബേബി-കണ്ണൻ മേനോൻ രീതിയിൽ കഥനം. നന്നായി സ്വാർത്ഥോ.

സു | Su പറഞ്ഞു...

:)നന്നായി

SunilKumar Elamkulam Muthukurussi പറഞ്ഞു...

നന്നായി

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സൂ & സു,
നന്നായി അല്ലേ?
ഈ കഥാബീജം പങ്കുവെച്ച സുഹൃത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നത്‌ ഞങ്ങള്‍ കാണാതിരിക്കാന്‍ അവന്‍ വൃഥാ ശ്രമിച്ചു. 'എംബീബീയെസ്‌' ഞാന്‍ മന:പൂര്‍വ്വം തിരുകിക്കയറ്റിയതാണ്‌, ഹാങ്ങോവര്‍ മാറിക്കിട്ടാന്‍, മറ്റാരുടെയോ കഥയാണെന്ന് കരുതാന്‍. സംഭവം അവന്‍ ലീവിന്‌ നാട്ടില്‍ ചെന്നപ്പോഴായിരുന്നു.

ദേവന്‍,
ഇനിയും പലരുടേയും പിന്നാലെ വരുന്നുണ്ട്‌. ട്രാജഡി ഓവറാകുമോ എന്ന് 'വര്‍ണ്യത്തിലൊരാശങ്ക'.

തുളസീ,
ഇത്‌ പക്ഷേ, ആര്‍ക്കും ഇല്ല്യാണ്ടായിപ്പോയില്ല്യേ...

Kalesh Kumar പറഞ്ഞു...

സ്വാർത്ഥാ... :(
നന്നായിട്ടുണ്ട്!
അടുത്തത് പോരട്ടെ..
വിഷമിപ്പിക്കുന്നതാണോ അടുത്തത്?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ബൂട്ടീപാര്‍ലറിലൊന്നും പോകാതെ,
ബ്ലോഗിനല്‍പം മേക്കപ്പിടാന്‍ പഠിച്ചു.

'വായനബിലിറ്റി' എങ്ങിനെയുണ്ടാവോ?

കണ്ണൂസ്‌ പറഞ്ഞു...

സങ്കടം വന്നു...

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

കൂട്ടുകൃഷി നന്നായി സ്വാര്ത്ഥ. വാഷിങ് മെഷീന് തേപ്പുമെഷീന് വാക്വം മെഷീന് മുതലായ യന്ത്രങ്ങളുടെ കുടുക്കില് വീണുചാകുന്ന വീക്കെന്ഡിന്റെ ആത്മാവിനു നിത്യശാന്തി കിട്ടട്ടെ .

അജ്ഞാതന്‍ പറഞ്ഞു...

sorry for manglish.
Here is gulfan's definition of modern gadgets

"washing machine" a wonderful machine that lets you continue vellamadi through your weekend washing

vacuum cleaner: rotary mchine you can switch on to prevent yourself from evesdropping on the newly wed couple you share your flat with.

dishwasher : the poor guy whose turn to clean kitchen is today!

microwave - a unique cabinet that can keep food warm, and keep keys, office ID tags and parking remote and mobile phones safe and easy to locate any time

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷ്‌ & കണ്ണൂസ്‌,
അടുത്ത കൂട്ടുകഥ ആശ്വാസം പകരുന്നതാക്കാന്‍ ശ്രമിക്കാം. ഈദ്‌ അവധി ഒന്ന് തുടങ്ങിക്കോട്ടെ.

അല്ലാ പറഞ്ഞപോലെ,
എല്ലാര്‍ക്കും ഈദ്‌ മുബാറക്‌ ഇണ്ട്‌ ട്ടോ :)

സിദ്ധാര്‍ത്ഥന്‍,
ആമേന്‍...

നാരദോ,
English or Manglish, no probs.
താങ്കള്‍ പങ്കുവച്ച നിര്‍വചനങ്ങള്‍ നന്നായി.
വിക്കീപീട്യേല്‌ കൊടുക്കട്ടൊ? :)

myexperimentsandme പറഞ്ഞു...

തൂവൽക്കൊട്ടരത്തിലെ “തങ്കനൂപുരമോ“ എന്ന പാട്ട് കേട്ടതിനുശേഷമാണ് ഇത് വായിച്ചത്..

വായിച്ചതിനുശേഷം ആ പാട്ടൊന്നുകൂടി കേട്ടു..

അത് കഴിഞ്ഞ് “ആപ് തോ ഐസേ നാ ഥേ“ എന്ന പടത്തിലെ “തൂ ഇസ് തരഹ് സേ“ എന്ന മൻഹർ പാടിയ പാട്ട് ലോ വോള്യത്തിൽ ലൈറ്റെല്ലാം ഓഫ് ചെയ്ത് കിടന്നുകൊണ്ട് കേട്ടു..

ആകപ്പാടെ സെന്റിയായി

ടച്ചിംഗ്, ടച്ചിംഗ് (കടപ്പാട് വിശാലന്)

Sreejith K. പറഞ്ഞു...

വായിച്ച്‌ എന്റേയും കണ്ണ്‌ നിറഞ്ഞു. വാസ്തവത്തില്‍ എന്തിനാണവള്‍ അങ്ങിനെ ചെയ്തത്‌. അവന്‌ അവള്‍ക്കൊരു ജീവിതം കൊടുക്കാമായിരുന്നില്ലേ?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയ ശ്രീജിത്ത്‌,
ഒരേ പ്രായം, വ്യത്യസ്ത മതം, ഉപരിപഠനം, ഇവ ഞങ്ങളെ തമ്മിലകറ്റി.
അവള്‍ക്ക്‌ കൂട്ടിന്‌ മറ്റൊരു ഇണക്കിളിയെ കിട്ടി.
അവന്‍ പക്ഷേ പല കൂട്ടില്‍ അന്തിയുറങ്ങുന്നവനായിരുന്നു.
അവള്‍ക്കത്‌ താങ്ങാവുന്നതിലുമപ്പുറമായിരുന്നു...

ഒരു ഡെല്‍റ്റാ-ടിയില്‍ ഞങ്ങള്‍ കണ്ട്‌ മുട്ടി.
മറ്റൊരു ഡെല്‍റ്റ-ടി അവളേക്കൊണ്ട്‌ അത്‌ ചെയ്യിച്ചു,
ഡെല്‍റ്റാ-ടീയാകട്ടെ എല്ലാം എന്നില്‍ നിന്നും മറച്ചുവച്ചു,
ശരിയാ, ഈ ഡെല്‍റ്റാ-ടീയുടെ കാര്യം,
നല്ല അടി കിട്ടാഞ്ഞിട്ടാ...


-സ്വാര്‍ത്ഥന്റെ സുഹൃത്ത്‌-

അജ്ഞാതന്‍ പറഞ്ഞു...

മനസ്സില്‍ തട്ടുന്ന വാക്കുകള്‍ക്ക് അനുഭവം ശക്തി പകര്‍ന്നിരിക്കുന്നു..

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വക്കാരീ & റോക്സീ,
നന്ദി

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

കൂട്ടു കൃഷിയില്‍ വിളഞ്ഞ ചെന്തൊണ്ടിപ്പഴങ്ങള്‍ ഹൃദയസ്പര്‍ശിയായിട്ടുണ്ട്‌. അടുത്ത മുളപൊട്ടുന്നതും കാത്തിരിക്കുന്നു.