ശനിയാഴ്‌ച, നവംബർ 12, 2005

എന്റെ കാര്യം (self intro)

മറ്റുള്ളവരെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ല
എനിക്ക്‌ എന്റെ കാര്യം
എന്റെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍
എന്റെ സംതൃപ്തി
എന്റെ കുടുംബം
എന്റെ ഭാര്യ, മക്കള്‍
എന്റെ മാതാപിതാക്കള്‍, ബന്ധുക്കള്‍
എന്റെ കൂട്ടുകാര്‍, നാട്ടുകാര്‍
എന്റെ സഹജീവികള്‍, ശത്രുക്കള്‍
എന്റെ ഭൂലോകം
എന്റെ ദൈവം, ദൈവരാജ്യം
എന്റെ ദൈവം എനിക്ക്‌ തന്ന ഈ ജന്മം...

ഇപ്പോഴിതാ...

എന്റെ ബൂലോഗം, ഇവിടെ നിങ്ങള്‍
എന്റെ കൂടെപ്പിറപ്പുകള്‍...

ഞാന്‍, സ്വാര്‍ത്ഥന്‍

9 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

മലയാളികൾ ഈ വിചാരത്തിനു് സ്മാർട്ട്‍വിചാരം എന്നും പറഞ്ഞുതുടങ്ങിയത്രെ :=)

സു | Su പറഞ്ഞു...

ഇനി എന്റെ കമന്റ് ;)

എന്റെ സ്വാഗതം :)

Kalesh Kumar പറഞ്ഞു...

സ്വാ‍ഗതം കൂടപ്പിറപ്പേ.....

അതുല്യ പറഞ്ഞു...

ഈശ്വരാ...........പ്രളയം വന്നു ഇല്ലാരും ഇല്ലാണ്ടാവണേ......... എനിക്കും എന്റെ ഭാര്യയ്ക്കും മക്കൾക്കും ഒന്നുമുണ്ടാവരുതേ.......പിന്നെ ഒരു തട്ടാനും വേണട്ടോ......... ഇല്ലാണ്ടായവരുടെ പണ്ടം ഒക്കെ അഴിച്ചു പണിയണ്ടേ!!.........

വരൂ.. ഇരിക്കു........ഒരു ചായ കുടിചിട്ടാവാം... ഇനി ബാക്കി ഒക്കെ.... പിന്നെ കുറച്ചു ലഡു എന്റെ ബ്ലൊഗിലുണ്ട്‌... തീരുന്നതിനു മുമ്പ്‌ വേഗം എടുത്തു കഴിക്കൂ.......

സ്വാഗതം....... നീണാൾ വാഴ്ക..........

aneel kumar പറഞ്ഞു...

സ്വാർത്ഥത(മാത്രം)നിറഞ്ഞ സ്വാഗതം.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പെരിങ്ങോടരെ :) നമസ്കാരം. എന്റെ വീടിന്‍ മുറ്റത്തുണ്ടായിരുന്നു നന്ത്യാര്‍വട്ടം. ഞാനിപ്പോഴും ഓര്‍ക്കുന്നു... കരിമ്പച്ചക്കാട്ടില്‍ തൂവെള്ള ശലഭങ്ങള്‍ പോലെ...

സു :) തനിക്കൊരു സ്വാര്‍ത്ഥോപദേശം...
തന്റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു(പിന്മൊഴി: 'അതുല്യ മാഡത്തിന്‌...').
നാരായണനേയും എന്നേയും പോലെ, സ്വാര്‍ത്ഥയാവുക.
വികാരങ്ങളെ എഴുത്തിന്റെ ബീജമാക്കാനുള്ള വിവേകം തനിക്കുണ്ട്‌. 'ചിത!'യില്‍ ഞങ്ങളത്‌ കണ്ടതാണ്‌. അത്‌ തുടരുക. ആശംസകള്‍!

കലേഷേ, കൂടപ്പിറപ്പേ :) മുരിങ്ങാത്തോല്‍ ചില കറികളില്‍ അരച്ച്‌ ചേര്‍ക്കും എന്ന് കേട്ടിട്ടുണ്ട്‌. അതേക്കുറിച്ച്‌ വല്ലതും...

അതുല്യ :) ലഡു കിട്ടി. നന്ദി. 'ശാന്തമീ യാത്ര...' നല്ല പ്രചോദനമായിരുന്നു.

അനില്‍ :) പിന്മൊഴി ഇഷ്ടായി. 'ലുലു' എന്നാല്‍ മുത്ത്‌ എന്നല്ലേ അര്‍ത്ഥം?

ദേവന്‍ പറഞ്ഞു...

എന്റെ ദൈവമേ!
എന്റെ പോലെ മറ്റൊരാള്‍!
എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാന്‍ വയ്യ!

അഭയാര്‍ത്ഥി പറഞ്ഞു...

Sesrgasthanaya pithave,aviduthe naamam vaazhthapedatte, aviduthe raajyam varename.

Thyne be done thy kingdom should come

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെ “സൊന്തം കാര്യം സിന്താബാദ്“
വിളിച്ചു നടന്നാ എങ്ങ്നാ‍ സ്വാര്‍ത്ഥാ..
ഞാനില്ല ങ്ങടെ കൂടെ..

കൂടപ്പിറപ്പുകള്‍ക്കിടയിലെ ഒരു ഹറാംപിറപ്പ്
സൂഫി